കട്ടപ്പന :പീരുമേട് കട്ടപ്പന 110 കെ വി ലൈൻ ഡബിൾ സർക്യൂട്ട് പദ്ധതിക്കായി കെ.എസ്.ഇ.ബി നടത്തുന്ന സാധ്യത പഠന സർവേ സ്ഥലം മന്ത്രി റോഷി അഗസ്റ്റിൻ സന്ദർശിച്ചു. കാഞ്ചിയാർ സ്വരാജ് മറ്റപള്ളിയിലാണ് മന്ത്രിയെത്തിയത്. ഉദ്യോഗസ്ഥരുമായി അദ്ദേഹം ചർച്ചനടത്തുകയും സർവേ പുരോഗതി വിലയിരുത്തുകയും ചെയ്തു. ജനവാസ മേഖല ഒഴിവാക്കി വനംവകുപ്പ് വക സ്ഥലത്തു കൂടി ലൈൻ വലിക്കാൻ പറ്റുമോയെന്ന സാദ്ധ്യതാ പഠന സർവേയാണ് നടക്കുന്നത്. തേക്കിൻ തോട്ടത്തിലൂടെ ടവറുകൾ സ്ഥാപിച്ച് സർക്യൂട്ട് ലൈൻ വലിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് നിരവധി പ്രതിഷേധങ്ങളും സമരങ്ങളും ഉണ്ടാവുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സർവേ നടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |