പത്തനംതിട്ട : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിന് കാപ്പാ നിയമപ്രകാരം ജില്ലയിൽ പ്രവേശിക്കുന്നതിൽ നിന്ന് ഒരു വർഷത്തേക്ക് വിലക്ക് . അടൂർ പറക്കോട് തറയിൽ വീട്ടിൽ മാരി (ഷംനാദ് -31) നെതിരെയാണ് നടപടി. തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി പുട്ട വിമലാദിത്യയുടേതാണ് ഉത്തരവ് . വധശ്രമം, സംഘം ചേർന്നുള്ള ആക്രമണം, ഭീഷണിപ്പെടുത്തൽ, ആയുധം ഉപയോഗിച്ചുള്ള ആക്രമണം, ഗൂഢാലോചന, ഭവനഭേദനം, കഠിന ദേഹോദ്രവം ഏൽപ്പിക്കൽ, നിയമവിരുദ്ധമായി ആയുധം കൈവശം വയ്ക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ഇയാളുടെ പേരിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |