മാങ്ങാട്ടുപറമ്പ്(തളിപ്പറമ്പ് ): കേരള ആംഡ് പൊലീസ് രണ്ട്, നാല് ബറ്റാലിയൻ സംയുക്ത പാസിംഗ് ഔട്ട് പരേഡിൽ മുഖ്യമന്ത്രി സല്യൂട്ട് സ്വീകരിച്ചു
2023 നവംബറിൽ പരിശീലനം ആരംഭിച്ച കെ.എ.പി നാലാം ബറ്റാലിയനിലെ 162, കെ.എ.പി രണ്ടാം ബറ്റാലിയനിലെ 152 സേനാംഗങ്ങൾ ഉൾപ്പെടെ ആകെ പേരാണ് കെ.എ.പി നാലാം ബറ്റാലിയൻ പരേഡ് ഗ്രൗണ്ടിൽ പാസ്സിംഗ് ഔട്ട് പരേഡിൽ അണിനിരന്നത്. കെ.എ.പി നാലാം ബറ്റാലിയനിൽ നിന്നും പരിശീലനം കഴിഞ്ഞ പൊ ലീസുകാരുടെ 32ാമത് ബാച്ചും കെ.എ.പി രണ്ടാം ബറ്റാലിയനിൽ നിന്നും ട്രെയിനിംഗ് കഴിഞ്ഞ പൊലീസുകാരുടെ 31ാമത് ബാച്ചുമാണിത്.
മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, എം.വിജിൻ എം.എൽ.എ, ആന്തൂർ നഗരസഭ ചെയർമാൻ പി.മുകുന്ദൻ, സംസ്ഥാന പൊലീസ് മേധാവി ഡോ.ഷെയ്ഖ് ദർവേഷ് സാഹിബ്, എ.ഡി.ജി.പി ആംഡ് പൊലീസ് ബറ്റാലിയൻ എം.ആർ.അജിത് കുമാർ, ആംഡ് പൊ ലീസ് ബറ്റാലിയൻ ഡി.ഐ.ജിയുടെ അധിക ചുമതലയുള്ള ജി.ജയദേവ്, കെ.എ.പി 2 ബറ്റാലിയൻ കമാൻഡന്റ് ആർ.രാജേഷ്, കെ.എ.പി 4 ബറ്റാലിയൻ കമാൻഡന്റ് അരുൺ കെ.പവിത്രൻ എന്നിവരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
രക്ഷാപ്രവർത്തനങ്ങളിൽ മാതൃകയായി;കേരള പൊലീസ് ജനങ്ങൾക്കൊപ്പം നിൽക്കുന്ന സേന:മുഖ്യമന്ത്രി
2018ലെ പ്രളയകാലം മുതൽ ആവർത്തിച്ചുള്ള ദുരന്തങ്ങളിൽ ജനങ്ങളോടൊപ്പം ചേർന്ന് നിന്ന് പ്രവർത്തിക്കാൻ കേരള പൊലീസിന് കഴിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.രാജ്യം തന്നെ വലിയ ഞെട്ടലോടെ കണ്ട വയനാട് ദുരന്തത്തിലെ രക്ഷാപ്രവർത്തനത്തിൽ ഏതൊരു ഏജൻസിയോടും കിടപിടിക്കത്തക്ക പ്രവർത്തനം കാഴ്ചവെക്കാൻ കേരള പൊലീസിന് കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ദുരന്തമുഖത്ത് സ്വന്തം ജീവൻ തൃണവൽഗണിച്ച് അപ്പുറത്തുള്ളവരെ രക്ഷിക്കുക എന്ന ദൗത്യം ഏറ്റവും മികച്ച രീതിയിൽ എല്ലാവർക്കും ഏറ്റെടുക്കുവാൻ കഴിഞ്ഞു. അവിടെ ഒരു തരത്തിലുള്ള റാങ്ക് വ്യത്യാസവും ഉണ്ടായിരുന്നില്ല. എല്ലാവരും ഒരേ രീതിയിൽ തന്നെയാണ് പ്രവർത്തിച്ചത്. അഭിമാനിക്കത്തക്ക രീതിയിലുള്ള പ്രവർത്തനം പൊലീസിന് കാഴ്ച വെക്കാൻ സാധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളുടെ ബന്ധു എന്ന ജനകീയ പൊലീസിംഗിന്റെ പ്രത്യേകത പൂർണമായി ഉൾക്കൊണ്ട് പുതിയ അംഗങ്ങൾക്ക് പ്രവർത്തിക്കാൻ സാധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പി.എച്ച്.ഡിക്കാരൻ തൊട്ട് ഡിപ്ളോമക്കാർ വരെ
ഇന്നലെ പാസിംഗ് ഔട്ട് പരേഡ് പൂർത്തിയാക്കി സേനയുടെ ഭാഗമായവരിൽ ഉന്നതവിദ്യാഭ്യാസം നേടിയവരാണ് കൂടുതലും. ഒരാൾ പി.എച്ച്.ഡി ഹോൾഡറാണ്. ഇരുപത് ബിരുദാനന്തര ബിരുദധാരികൾ, എം.ടെക് രണ്ട്, എം.ബി.എ അഞ്ച് , ബി.ടെക് 31, ബിരുദം 154, ബി.എഡ് ഒന്ന്, പ്ലസ്ടു 75 , ഡിപ്ലോമ/ഐ.ടി.ഐ 25 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ വിദ്യാഭ്യാസയോഗ്യത.
മാങ്ങാട്ടുപറമ്പ് കേരള ആംഡ് പൊലീസ് നാലാം ബറ്റാലിയൻ പരേഡ് ഗ്രൗണ്ടിൽ നടന്ന കേരള ആംഡ് പൊ ലീസ് രണ്ട്, നാല് ബറ്റാലിയനുകളുടെ റിക്രൂട്ട് സേനാംഗങ്ങളുടെ സംയുക്ത പാസിംഗ് ഔട്ട് പരേഡിൽ മുഖ്യ മന്ത്രി പിണറായി വിജയൻ
സല്യൂട്ട്സ്വികരിക്കുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |