ആലപ്പുഴ: ഓണക്കാലം ലക്ഷ്യമാക്കി ജില്ലയിലെ ഉൾനാടൻ ഗ്രാമങ്ങളിൽ വ്യാജവാറ്ര് സജീവം. വിദേശമദ്യവും നാടൻകള്ളും സുലഭമായിട്ടും ഒരാഴ്ചയ്ക്കിടെ ചാരായവും വാറ്റുപകരണങ്ങളുമായി നിരവധി പേരാണ് എക്സൈസിന്റെ പിടിയിലായത്. കായംകുളം പുതുപ്പള്ളി ദേവികുളങ്ങരസ്വദേശി ബാബു (59), പള്ളിപ്പാട് തെക്കേക്കര കിഴക്ക് നാലുകെട്ടും കവല പഴയ ചാലിൽ വീട്ടിൽ സുബിമോൻ(32) എന്നിവരാണ് പിടിയിലായത്. കരുവാറ്റ തെക്ക് മുറിയിൽ വിഷ്ണുഭവനത്തിൽ വിഷ്ണുവിനായി (26) തെരച്ചിൽ ശക്തമാക്കി. രണ്ട് ദിവസം മുമ്പ് ഡാണാപ്പടി ഭാഗത്ത് സ്കൂട്ടറിൽ കടത്തിക്കൊണ്ടുവന്ന 5 ലിറ്റർ ചാരായവുമായി കാർത്തികപ്പള്ളി കുമാരപുരം കാട്ടിൽ തെക്കതിൽ വീട്ടിൽ ഭീകരനെന്ന ഹരികുമാറിനെ എക്സൈസ് പിടികൂടിയത്. 23 ലിറ്റർ ചാരായവും വീടിന്റെ പുറക് വശത്തെ കെട്ടിടത്തിൽ നിന്ന് 100 ലിറ്റർ കോടയുമാണ് ബാബുവിന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയത്. 33 ലിറ്റർ ചാരായവുമായിട്ടാണ് സുബിമോൻ പിടിയിലായത്. ചാരായം നിറച്ച കന്നാസുമായി വരികയായിരുന്ന വിഷ്ണു ഓടി രക്ഷപ്പെട്ടു.
മുഖ്യ 'ഉപഭോക്താക്കൾ' അന്യസംസ്ഥാന തൊഴിലാളികൾ
1.വൈറ്റെന്നും വെള്ളയെന്നും ഓമനപ്പേരിൽ നാട്ടിൻ പുറങ്ങളിൽ അറിയപ്പെടുന്ന ചാരായത്തിന്റെ പ്രധാന ആവശ്യക്കാർ അന്യസംസ്ഥാന തൊഴിലാളികളാണ്
2.വിദേശമദ്യത്തേക്കാൾ കിക്കും വിലക്കുറവുമാണ് വാറ്റിനെ ഇപ്പോഴും ഹിറ്റാക്കുന്നത്. വീര്യവും ചേരുവകളുടെ ഗുണനിലവാരവും അനുസരിച്ചാണ് വില
3.കായലും വയലും ചതുപ്പും നിറഞ്ഞ ഭൂപ്രകൃതിയുള്ള ആലപ്പുഴയിലെ ഉൾനാടൻ പ്രദേശങ്ങളിൽ രാത്രിയിൽ ഗ്യാസ് അടുപ്പുകളിൽ ജ്വാല പുറത്തേക്ക് വരാത്ത വിധം മറച്ചാണ് വാറ്റ് നടക്കുന്നത്
4. പണം വാങ്ങിയശേഷം നേരിട്ട് കൈമാറാതെ അവർക്ക് എടുക്കാൻ കഴിയും വിധം എവിടെയെങ്കിലും മദ്യം ഒളിപ്പിച്ചശേഷം ലൊക്കേഷൻ പറഞ്ഞുകൊടുക്കുന്നതാണ് പുതിയരീതി
5. കായംകുളം, കാർത്തികപ്പളളി, ഹരിപ്പാട്, കരുവാറ്റ, പള്ളിപ്പാട്, തോട്ടപ്പള്ളി, കുട്ടനാട്, വള്ളികുന്നം, ചാരുംമൂട്, കുറത്തികാട്, തഴക്കര, നൂറനാട് തുടങ്ങി ഉൾപ്രദേശങ്ങളിലാണ് വാറ്റ് കേന്ദ്രങ്ങൾ കൂടുതൽ
1500- 3000
ലിറ്ററിന് വില
എക്സൈസിനെ അറിയിക്കാം
ഫോൺ: 0477 -2252049, 0479-2412350
ഉൾനാടൻ പ്രദേശങ്ങളിൽ ചിലസ്ഥലങ്ങളിൽ വാറ്റും വിൽപ്പനയും വ്യാപകമാകുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. അത്തരം സ്ഥലങ്ങൾ
നിരീക്ഷണത്തിലാണ്
-എക്സൈസ് അസി. കമ്മിഷണർ, ആലപ്പുഴ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |