SignIn
Kerala Kaumudi Online
Wednesday, 02 October 2024 1.11 PM IST

ബീച്ച് കേന്ദ്രീകരിച്ച് മോഷണ പരമ്പര: വൻ മോഷണസംഘം അറസ്റ്റിൽ 

Increase Font Size Decrease Font Size Print Page
1

കോഴിക്കോട്: ബീച്ച് പരിസരങ്ങളിൽ നിറുത്തിയിടുന്ന വാഹനങ്ങളുടേയും, സ്കൂട്ടറുകളുടെയും ഡിക്കിയിൽ നിന്ന് വിലപിടിപ്പുള്ള വസ്തുക്കളും പണവും കവരുന്ന വൻ മോഷണ സംഘം പിടിയിൽ. നല്ലളം പനങ്ങാട് മഠം മേക്കയിൽ പറമ്പ് യാസിർ അറാഫത്ത് (27), ചേലേമ്പ്ര കാരപറമ്പ് രജീഷ് (38 ),വെങ്ങളം കാട്ടിൽ പീടിക വയലിൽ അഭിനവ് (20), എലത്തൂർ കാലം കോളിത്താഴം മുഹമ്മദ് അദിനാൻ (20 ) എന്നിവരെയാണ് വെള്ളയിൽ പൊലീസ് പിടികൂടിയത്.

നിറുത്തിയിടുന്ന വാഹനങ്ങളിൽ നിന്ന് വിലപിടിപ്പുള്ള സാധനങ്ങൾ മോഷ്ടിക്കുന്നത് നിത്യസംഭവമാകുകയാണ്. വിഷയത്തിൽ കേരള കൗമുദി കഴിഞ്ഞ ദിവസം വാർത്ത നൽകിയിരുന്നു. നിരവധി സ്കൂട്ടറുകളുടെ താക്കോലുകളുമായി നടക്കുന്ന ഇവർ നിർത്തിയിട്ട ബൈക്കിന്റെ അടുത്തെത്തി താക്കോലിട്ട് തിരിച്ച് ലോക്ക് പൊട്ടിച്ചാണ് മോഷണം നടത്തുന്നത്. സി.എച്ച് ഫ്ലൈ ഓഫറിനടുത്ത് പി.കെ അപ്പാർട്ട്മെന്റിന്റെ പാർക്കിംഗിൽ നിർത്തിയിട്ട സ്കൂട്ടറും, കുറ്റിച്ചിറ ബിരിയാണി സെന്ററിനടുത്ത് നിർത്തിയിട്ട സ്കൂട്ടറും, ബീച്ച് ഹോസ്പിറ്റലിനടുത്ത് പാർക്കിംഗിൽ നിർത്തിയിട്ട സ്കൂട്ടറും മോഷണം നടത്തിയെന്ന് ഇവർ സമ്മതിച്ചു. ഉറങ്ങിക്കിടക്കുന്ന ആളുകളിൽ നിന്ന് പണവും മൊബൈൽ ഫോണുകളും ഇവർ മോഷ്ടിച്ചിട്ടുണ്ട്.

വിദഗ്ദ്ധമായി വളരെ പെട്ടെന്ന് ഒരു കൈ കൊണ്ട് സീറ്റ് പൊക്കിപ്പിടിച്ച് വിടവിലൂടെയാണ് ഇവർ സാധനങ്ങൾ എടുക്കാറുള്ളത്. പലപ്പോഴും ഒരാൾതന്നെ ഇത് ചെയ്യുകയും കൂടെയുള്ളവൻ മറയായി നിൽക്കുകയുംചെയ്യും. ചിലപ്പോൾ രണ്ടുപേർ ഒരുമിച്ചും ചെയ്യും. മോഷണമുതലുകൾ ആർഭാട ജീവിതത്തിനും,ലഹരി മരുന്നിനും വേണ്ടിയാണ് ചെലവഴിക്കാറുള്ളത്. പിടിക്കപ്പെട്ടവരിൽ ഭൂരിഭാഗവും രാസ ലഹരികളുൾപ്പെടെ മാരക മയക്കു മരുന്നുകൾക്കടിമകളാണ്. ജില്ലയ്ക്ക് പുറത്തുള്ളവരും മറ്റും പരാതി നൽകാൻ മടിക്കുന്നത് കുറ്റവാളികൾക്ക് പലപ്പോഴും വളമാകാറുണ്ട്. സംഘത്തെ പിടികൂടിയതോടു കൂടി ബീച്ച് ഭാഗങ്ങളിൽ നടന്ന നിരവധി മോഷണ കേസുകൾക്ക് തുമ്പുണ്ടായതായും മറ്റ് മോഷണ സംഘത്തെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിച്ചതായും വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാവുമെന്നും പൊലീസ് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.