ബാംഗ്ലൂർ: ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള 100 റിയൽ എസ്റ്റേറ്റ് ബ്രാൻഡുകളെ തിരഞ്ഞെടുത്ത ഹുറൂൺ ഇന്ത്യ റേറ്റിംഗ്സിൽ കേരളത്തിൽ നിന്ന് ഒന്നാം സ്ഥാനം നേടി സ്കൈലൈൻ ബിൽഡേഴ്സ്. കേരളത്തിലെ ഏറ്റവും മൂല്യമുള്ള റിയൽ എസ്റ്റേറ്റ് ബ്രാൻഡായി തിരഞ്ഞെടുക്കപ്പെട്ട സ്കൈലൈൻ ബിൽഡേഴ്സിന് ബാംഗ്ലൂരിൽ നടന്ന ചടങ്ങിൽ ഹുറൂൺ ഇന്ത്യയുടെ ഫൗണ്ടറും ചീഫ് റിസേർച്ചറുമായ അനസ് റഹ്മാൻ സ്കൈലൈൻ എക്സിക്യൂട്ടീവ് ഡയറക്ടർ സഹൽ അസീസിന് അവാർഡ് സമ്മാനിച്ചു. ഇന്ത്യയിലെ 100 മികച്ച റിയൽ എസ്റ്റേറ്റ് ബ്രാൻഡുകളിൽ 67-ാം സ്ഥാനത്താണ് സ്കൈലൈൻ. കേരളത്തിൽ നിന്ന് മൂന്ന് റിയൽ എസ്റ്റേറ്റ് ബ്രാൻഡുകൾ മാത്രമാണ് 100 മികച്ച ഇന്ത്യൻ ബ്രാൻഡുകളുടെ പട്ടികയിൽ ഇടം പിടിച്ചിട്ടുള്ളത്. 35 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള സ്കൈലൈൻ ഈയിടെയാണ് ദുബായിൽ ജുമൈറ വില്ലേജ് സർക്കിളിൽ 'അവന്റ്-ഗാർഡ് 'എന്ന പാർപ്പിട പദ്ധതി അവതരിപ്പിച്ച് ആഗോള പ്രവേശനത്തിന് തുടക്കം കുറിച്ചത്. സ്കൈലൈൻ ഹെക്ടേഴ്സ് എന്ന പേരിൽ കേരളത്തിൽ ആദ്യമായി പ്രീമിയം ഡെവലപ്ഡ് പ്ലോട്ട് പദ്ധതിയും സ്കൈലൈൻ ആരംഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |