തിരുവനന്തപുരം: ഗ്രാമ പ്രദേശങ്ങളിലെയും മെട്രോ ഇതര പ്രദേശങ്ങളിലെയും ഉപഭോക്താക്കൾക്ക് വൈദ്യുതി ഇരുചക്രവാഹനങ്ങൾ വാങ്ങുന്നത്തിന് വായ്പകൾ നൽകാൻ പ്രമുഖ ബാങ്കിംഗ് ഇതര സാമ്പത്തിക സ്ഥാപനമായ മുത്തൂറ്റ് കാപ്പിറ്റൽ ഗ്യാരന്റ്‌കോയുമായി 100 കോടി രൂപയുടെ പങ്കാളിത്തത്തിലേക്ക്, അടിസ്ഥാന സൗകര്യ പദ്ധതികൾക്കായി സ്വകാര്യ മേഖലയിലെ പ്രാദേശിക കറൻസി നിക്ഷേപം സമാഹരിക്കുന്ന ധനകാര്യ കമ്പനിയാണ് ഗ്യാരന്റ്‌കോ. മുത്തൂറ്റ് കാപ്പിറ്റൽ അനുവദിക്കുന്ന വായ്പാ തുകയ്ക്കായി ആക്‌സിസ് ബാങ്കിന് ഗ്യാരന്റ്‌കോ ഗ്യാരന്റി നൽകിയിട്ടുണ്ട്. ആക്‌സിസ് ബാങ്ക് വായ്പയുടെ 65 ശതമാനം വരെയുള്ള തുകയ്ക്ക് ഗ്യാരന്റ്‌കോ ഗ്യാരന്റി നൽകും. 137 വർഷത്തെ പാരമ്പര്യമുള്ള മുത്തൂറ്റ് പാപാപ്പച്ചൻ ഗ്രൂപ്പ് (മുത്തൂറ്റ് ബ്ലൂ) സ്ഥാപനമാണ് മുത്തൂറ്റ് ക്യാപ്പിറ്റൽ സർവീസസ് ലിമിറ്റഡ്.
ഗ്യാരന്റ്കോയുമായുള്ള പങ്കാളിത്തം രാജ്യത്തെ ഇലക്ട്രിക് വാഹന ഉപഭോഗം വേഗത്തിലാക്കുന്നതിനും സുസ്ഥിര ഗതാഗത പരിഹാരങ്ങൾ മുന്നോട്ട് നയിക്കുന്നതിനും സഹായകമാകുന്ന സുപ്രധാനമായ ചുവടുവെയ്പ്പാണെന്ന് മുത്തൂറ്റ് കാപ്പിറ്റൽ സി.ഇ ഒ മാത്യൂസ് മാർക്കോസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |