കൊച്ചി: പ്രമുഖ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു.എസ്.ടി അടുത്ത അഞ്ച് വർഷത്തിൽ കൊച്ചി കേന്ദ്രത്തിൽ 3000-ലധികം പുതിയ തൊഴിലവസരങ്ങളുമായി ഇന്ത്യയിലെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നു. കൊച്ചി ഇൻഫോപാർക്കിലെ പുതിയ ക്യാമ്പസ് 2027 ഡിസംബറിൽ പ്രവർത്തനം ആരംഭിക്കും. പുതിയ കൊച്ചി കാമ്പസിന്റെ ശിലാസ്ഥാപനം യു .എസ്.ടിയുടെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ കൃഷ്ണ സുധീന്ദ്ര നിർവഹിച്ചു. നിലവിൽ ഇൻഫോപാർക്ക് ഓഫീസിൽ 2,800-ലധികം ജീവനക്കാരാണ് ഉള്ളത്. കൊച്ചി ഇൻഫോപാർക്ക് ഫേസ് രണ്ടിൽ, വിശാലമായ ഒൻപത് ഏക്കർ സ്ഥലത്താണ് യു.എസ്.ടി യുടെ പുതിയ കാമ്പസ് ഉയരുന്നത്. ശിലാസ്ഥാപന ചടങ്ങിൽ ഇൻഫോപാർക്ക് സി..ഇ.ഒ സുശാന്ത് കുരുന്തിൽ, യു എസ് ടി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അലക്‌സാണ്ടർ വർഗീസ്, കൊച്ചി കേന്ദ്രം മേധാവിയും ചീഫ് വാല്യൂസ് ഓഫീസറുമായ സുനിൽ ബാലകൃഷ്ണൻ, കാമ്പസ് ഡെവലപ്പ്മെന്റ് ടീം വൈസ് പ്രസിഡൻറ്റ് അനിൽ പിള്ള, തിരുവനന്തപുരം കേന്ദ്രം മേധാവി ശില്പ മേനോൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |