ബംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായി വീണ്ടും തെരച്ചിൽ ആരംഭിച്ചു. ഗംഗാവലി പുഴയിൽ മാർക്ക് ചെയ്ത സ്ഥലത്ത് വീണ്ടും സോണാർ പരിശോധന നടത്തി. ലോറിയുടെ സ്ഥാനം മാറിയോയെന്ന് കണ്ടെത്താനാണ് പരിശോധന നടത്തിയത്. പുഴയിലെ അടിയൊഴുക്കും നേവി പരിശോധിച്ചു. അർജുന്റെ ലോറിയുണ്ടെന്ന് കരുതപ്പെടുന്ന ഗംഗാവലി പുഴയിൽ നിലവിലെ അടിയൊഴുക്ക് നാല് നോട്‌സാണ്.
അർജുനായുള്ള തെരച്ചിൽ പുനഃരാരംഭിക്കുന്നതിന്റെ ഭാഗമായി ഡ്രെഡ്‌ജിംഗ് തുടങ്ങണമെന്ന ആവശ്യവുമായി കർണാടക മുഖ്യമന്ത്രിയെ കാണാനുള്ള നീക്കത്തിലാണ് കേരളത്തിലെ നേതാക്കൾ. എംകെ രാഘവന എംപി, എംകെഎം അഷ്‌റഫ് എംഎൽഎ, അർജുന്റെ ബന്ധുക്കൾ എന്നിവരോടൊപ്പം കാർവാർ എംഎൽഎ സതീശ് സെയിലും മുഖ്യമന്ത്രിയെ കാണുമെന്നാണ് വിവരം. ഈ മാസം 28നാണ് മുഖ്യമന്ത്രിയെ കാണുന്നത്. ഡ്രെഡ്‌ജിംഗ് മെഷീൻ കൊണ്ടുവന്ന് തെരച്ചിൽ പുനഃരാരംഭിക്കണം എന്നാണ് നേതാക്കളുടെ ആവശ്യം. ഡ്രെഡ്‌ജർ കൊണ്ടുവരാൻ 96 ലക്ഷം രൂപ ചെലവാകുമെന്ന് കാണിച്ച് ഉത്തര കന്നട ജില്ലാ കളക്‌ടർ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്തയച്ചിരുന്നു.ക
ഴിഞ്ഞ മാസം 16ന് ആണ് കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയായ അർജുനെ കർണാടകയിലെ മണ്ണിടിച്ചിൽ കാണാതായത്. അർജുന് പുറമെ കർണാടക സ്വദേശികളായ ലോകേഷ്, ജഗന്നാഥ് എന്നിവരെയും കണ്ടെത്താനുണ്ട്. അർജുൻ ഓടിച്ചിരുന്ന ലോറിയിൽ തടികൾ കെട്ടാൻ ഉപയോഗിച്ചിരുന്ന കയർ കണ്ടെത്തിയിരുന്നു. കൂടാതെ നേവി നടത്തിയ തെരച്ചിലിൽ ലോറിയുടെ ക്യാബിന് സമാനമായ ഭാഗവും കണ്ടെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |