മാവേലിക്കര : ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസിലെ പ്രധാന പ്രതിയായ മലപ്പുറം തിരൂർ പൊൻമുണ്ടം സ്വദേശി പറമ്പത്ത് വീട്ടിൽ മുഹമ്മദ് ഷാഫി (30) മാവേലിക്കര പൊലീസിന്റെ പിടിയിലായി. മാവേലിക്കര ചെട്ടികുളങ്ങര സ്വദേശിയായ യുവാവിന്റെ അക്കൗണ്ടിൽ നിന്നും ഇരട്ടിലാഭം നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 15.30 ലക്ഷം രൂപ പലപ്പോഴായി വാങ്ങി ഇയാളും കൂട്ടുകാരും കടന്നു കളഞ്ഞ കേസിലാണ് അറസ്റ്റ്. ഷാഫി വിദേശത്തേക്ക് കടക്കാൻ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയപ്പോൾ തടഞ്ഞു വെച്ച് മാവേലിക്കര പൊലീസിനെ അറിയിക്കുകയായിരുന്നു.
മാവേലിക്കര സി.ഐ സി.ശ്രീജിത്തിന്റെ നേതൃത്വത്തിൽ എസ്.ഐ സത്യൻ പി.ബി, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഗംഗപ്രസാദ്, സിവിൽ പൊലീസ് ഓഫീസർ ഷബീർ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |