കണ്ണൂർ: തോട്ടട കണ്ണൂർ ഗവ.ഐ.ടി.ഐയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ ആവശ്യമുണ്ട്. സിവിൽ എൻജിനീയറിംഗ് ഡിഗ്രി/ഡിപ്ലോമയും ഒന്നോ രണ്ടോ വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിലെ എൻ.ടി. സി,എൻ.എ.സിയും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. യോഗ്യതയുള്ള ഈഴവ,തീയ്യ,ബില്ലവ വിഭാഗത്തിലെ മുഗണനാ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ ആറിന് രാവിലെ 11.30 ന് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തുടങ്ങിയവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും ഓരോ പകർപ്പുകളും സഹിതം കൂടിക്കാഴ്ച്ചയ്ക്കായി പ്രിൻസിപ്പൽ മുൻപാകെ ഹാജരാകണം. ഈഴവ/തീയ്യ/ബില്ലവ വിഭാഗത്തിലെ മുൻഗണനാ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ ഇതെ വിഭാഗത്തിലെ മുൻഗണന ഇല്ലാത്തവരെ പരിഗണിക്കും. മുൻഗണന വിഭാഗം അസ്സൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഫോൺ : 0497 2835183
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |