SignIn
Kerala Kaumudi Online
Wednesday, 09 October 2024 5.39 AM IST

കേരള മഹിളാ സംഘത്തിന്റെ വ്യവസായ സംരംഭം

Increase Font Size Decrease Font Size Print Page
cpi
കേരള മഹിളാസംഘം ഓച്ചിറ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച കിരണം ഫുഡ്സ് വ്യവസായ യൂണിറ്റ് ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി ഇ.എസ്.ബിജിമോൾ നിർവഹിക്കുന്നു

ഓച്ചിറ: കേരള മഹിളാസംഘം ഓച്ചിറ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച കിരണം ഫുഡ്സ് വ്യവസായ യൂണിറ്റ് ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി ഇ.എസ്.ബിജിമോൾ ഉദ്ഘാടനം ചെയ്തു. വനിതകളെ സാമ്പത്തികമായി ശാക്തീകരിക്കുക എന്ന നയത്തിന്റെ ഭാഗമായിട്ടാണ് മഹിളാ സംഘത്തിന്റെ നേതൃത്വത്തിൽ വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നത്. ജില്ലാ സെക്രട്ടറി അഡ്വ.എം.എസ്.താര, ജില്ലാ കമ്മിറ്റിയംഗം സരസ്വതി അമ്മക്ക് ഫുഡ് പാക്കറ്റ് നൽകി ആദ്യ വിൽപ്പന നടത്തി. മഹിളാ സംഘം മണ്ഡലം പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവുമായ ഗേളി ഷണ്മുഖൻ അദ്ധ്യക്ഷയായി. മണ്ഡലം സെക്രട്ടറി എസ്.ഗീതാ കുമാരി സ്വാഗതം പറഞ്ഞു. സംസ്ഥാന ജോയിൻ സെക്രട്ടറി വിജയമ്മ ലാലി, സംസ്ഥാന കമ്മിറ്റി അംഗം ഉഷാകുമാരി, സി.പി.ഐ ഓച്ചിറ മണ്ഡലം സെക്രട്ടറി കൃഷ്ണകുമാർ, എ.ഐ.വൈ.എഫ് ഓച്ചിറ മണ്ഡലം പ്രസിഡന്റ് ആർ. നിതിൻ രാജ്, ജനപ്രതിനിധികളായ സുചേത, അംബുജാക്ഷി തുടങ്ങിയവർ സംസാരിച്ചു. സരസ്വതി അമ്മ നന്ദി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.