SignIn
Kerala Kaumudi Online
Wednesday, 09 October 2024 7.02 AM IST

ഇതൊക്കെയാണ് കമ്പനി; പ്രേമിക്കാൻ ശമ്പളത്തോടുകൂടി ലീവ്, ഡേറ്റിംഗ് ആപ്പിന് മാനേജ്‌മെന്റ് തന്നെ പണമടയ്ക്കും

Increase Font Size Decrease Font Size Print Page
dating

ബാങ്കോക്ക്: അമിത സമ്മർദ്ദവും ജോലിഭാരവും കാരണം പലരും കോർപ്പറേറ്റ് ജോലികൾ ഉപേക്ഷിക്കുന്ന കാലത്ത് തൊഴിലാളികളുടെ ക്ഷേമത്തിനായി വേറിട്ടൊരു ലീവ് നൽകുകയാണ് ഒരു കമ്പനി. തായ്‌ലൻഡിലെ മാർക്കറ്റിംഗ് ഏജൻസിയായ വൈറ്റ്‌ലൈൻ ഗ്രൂപ്പ് വേതനത്തോടുകൂടിയ 'ടിൻഡർ ലീവ്' ആണ് നൽകുന്നത്. തൊഴിലിന് പുറമെ തൊഴിലാളികളുടെ പ്രണയ, വിവാഹജീവിതം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് കമ്പനി ഇത്തരമൊരു അവധി നൽകുന്നത്.

ജൂലായ് മുതലാണ് ടിൻഡർ ലീവിന് അനുമതി നൽകിയിരിക്കുന്നത്. ഡേറ്രിംഗ് ആപ്പായ ടിൻഡറിന്റെ ആറുമാസത്തെ ഗോൾഡ്, പ്ളാറ്റിനം സബ്‌സ്ക്രിപ്പ്‌ഷനുകൾക്കായി കമ്പനി തന്നെ പണമടയ്ക്കും. എന്നാൽ ഒരാൾക്ക് എത്രദിവസത്തെ അവധിയാണ് അനുവദിക്കുന്നതെന്ന് വ്യക്തമല്ല. ഒരാളെ പ്രണയിക്കാനോ ഡേറ്റിംഗ് ചെയ്യാനോ തൊഴിലാളികൾക്ക് സൗജന്യമായി ആപ്പ് ഉപയോഗിക്കുന്നതിന് ലീവ് നൽകുമെന്ന് കമ്പനി തങ്ങളുടെ ലിങ്ക്‌‌ഡ്ഇൻ പോസ്റ്റിൽ വ്യക്തമാക്കുന്നു. പ്രണയം തൊഴിലാളികളുടെ സന്തോഷം വർദ്ധിപ്പിക്കുമെന്നും ഇത് ഉത്പാദനക്ഷമത മെച്ചപ്പെടുത്തുമെന്നും കമ്പനി വിശ്വസിക്കുന്നു.

പ്രണയിക്കാൻ സമയം കിട്ടുന്നില്ലെന്ന് ഒരു വനിതാ തൊഴിലാളി പറയുന്നത് കമ്പനി മാനേജ്‌‌മെന്റിലെ ഒരംഗം കേട്ടതാണ് പുതിയ പദ്ധതിക്ക് കാരണമായത്. പങ്കാളിക്കൊപ്പം ഡേറ്റിംഗിന് പോകാൻ പകലോ രാത്രിയോ അവധിയെടുക്കാം. ഒരാഴ്ച മുൻപ് ലീവിനായി കമ്പനിയെ അറിയിച്ചാൽ മാത്രം മതി.

പ്രൊബേഷൻ പാസായ തൊഴിലാളികൾക്ക് മാത്രമാണ് ടിൻഡർ ലീവ് അനുവദിക്കുന്നത്. ജൂലായ് ഒൻപതിനും ഡിസംബർ 31നും ഇടയിൽ കമ്പനിയിൽ ജോയിൻ ചെയ്തവരുമായിരിക്കണം. ഏകദേശം 200 തൊഴിലാളികളാണ് കമ്പനിയിൽ ഉള്ളത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, WORLD, WORLD NEWS, DATING, TINDER LEAVE, THAI COMPANY, PAID TINDER LEAVE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.