ന്യൂഡൽഹി: ആഫ്രിക്കയിൽ നിന്ന് രോഗലക്ഷണങ്ങളുമായി എത്തിയ യുവാവിന് എംപോക്‌സ് ( മങ്കിപോക്സ് ) സ്ഥിരീകരിച്ചു. എന്നാൽ രോഗകാരണമായ വൈറസ് ആഫ്രിക്കയിൽ ഇപ്പോൾ പടർന്നു പിടിക്കുന്ന വകഭേദമല്ലെന്നും ആശങ്കപ്പെടാനില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണ്.
എംപോക്സ് ആഫ്രിക്കൻ ക്ളാഡ് -2 വകഭേദമാണ് യുവാവിൽ കണ്ടെത്തിയത്. ആഫ്രിക്കയിൽ ഇപ്പോൾ പടർന്നു പിടിക്കുന്നത് എംപോക്സ് ക്ളാഡ് -1ആണ്. യുവാവ് ഐസൊലേഷനിലാണ്. നിലവിൽ രാജ്യത്ത് വൈറസ് വഴി അപകടസാധ്യതയില്ല. എങ്കിലും ജാഗ്രത പുലർത്താൻ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |