ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയെ സൂചിപ്പിച്ച് 'ശിവലിംഗത്തിൽ തേൾ' പരാമർശം നടത്തിയതുമായി ബന്ധപ്പെട്ട മാനനഷ്‌ടക്കേസ് റദ്ദാക്കണമെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ സുപ്രീംകോടതിയിൽ. അടിയന്തരമായി ഹർജി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു.
ഡൽഹി വിചാരണക്കോടതി ഇന്ന് കേസ് പരിഗണിക്കാനിരിക്കെയാണ് നീക്കം. ഉടൻ ലിസ്റ്റ് ചെയ്യണമെന്ന ആവശ്യം പരിഗണിക്കാമെന്ന് ചീഫ് ജസ്റ്രിസ് ഡി.വൈ. ചന്ദ്രചൂഡ് പ്രതികരിച്ചു. ശശി തരൂരിന്റെ ആവശ്യം നേരത്തെ ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. തരൂരും മാനനഷ്‌ടക്കേസിലെ ഹർജിക്കാരനായ ബി.ജെ.പി നേതാവ് രാജീവ് ബബ്ബറും ഇന്ന് വിചാരണക്കോടതിയിൽ ഹാജരാകണമെന്നും നിർദ്ദേശിച്ചിരുന്നു. 2018ൽ ബംഗളൂരു സാഹിത്യോത്സവത്തിലാണ് വിവാദ പരാമർശമുണ്ടായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |