ന്യൂഡൽഹി: കേന്ദ്ര തൊഴിൽ മന്ത്രാലയം അസംഘടിത മേഖലയിലെ തൊഴിലാളികളുടെ വേരിയബിൾ ഡിയർനസ് അലവൻസ് (വി.ഡി.എ) പരിഷ്കരിച്ച് കുറഞ്ഞ വേതനം പുതുക്കി. എ കാറ്റഗറി തൊഴിലാളികൾക്ക് കുറഞ്ഞ ദിവസ വേതനം 783 രൂപയാകും (മാസം 20,358 രൂപ), ബി കാറ്റഗറിക്ക് പ്രതിദിനം 868 രൂപ (മാസം 22,568 രൂപ) സി കാറ്റഗറിക്ക് ദിവസം 954 രൂപ (മാസം 24,804 രൂപ) അതി വൈദഗ്ധ്യം വേണ്ട ഉപകരണങ്ങൾ ഉപയോഗിക്കുന്ന തൊഴിലാളികൾക്ക് ദിവസം 1,035 രൂപ (മാസം 26,910 രൂപ).
പുതിയ വേതനം ഒക്ടോബർ 1ന് നിലവിൽ വരും. 2024 ഏപ്രിലിലാണ് അവസാനമായി വേതനം പരിഷ്‌ക്കരിച്ചത്. കെട്ടിട നിർമ്മാണം, ലോഡിംഗ്, അൺലോഡിംഗ്, വാച്ച് ആൻഡ് വാർഡ്, സ്വീപ്പിംഗ്, ക്ലീനിംഗ്, ഹൗസ് കീപ്പിംഗ്, മൈനിംഗ്, കൃഷി മേഖലകളിലെ തൊഴിലാളികൾക്ക് പ്രയോജനമാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |