തൊടുപുഴ: രണ്ട് കിലോയിലേറെ കഞ്ചാവ് കടത്തിയ കേസിലെ മൂന്നു പ്രതികൾക്ക് മൂന്ന് വർഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ. മലപ്പുറം തിരൂർ സ്വദേശികളായ പെരുളിൽ വീട്ടിൽ ജുനൈദ് (29), പാങ്ങത്ത് വീട്ടിൽ സിയാദ് (36), മുത്തേടത്തു കാട്ടിൽ വീട്ടിൽ സുമേഷ് ( 28 ) എന്നിവരെയാണ് തൊടുപുഴ എൻ.ഡി.പി.എസ് സ്പെഷ്യൽ കോടതി ജഡ്ജ് കെ.എൻ. ഹരികുമാർ ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടി കഠിന തടവ് അനുഭവിക്കണം. 2018 ജൂലായ് ആറിന് കുമളി എക്സൈസ് ചെക്പോസ്റ്റിൽ നിന്ന് എക്സൈസ് ഇൻസ്പെക്ടർ അൽഫോൻസ് ജേക്കബും സംഘവുമാണ് പ്രതികളെ പിടികൂടിയത്.
പീരുമേട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.എൻ. ശിവപ്രസാദാണ് കേസ് അന്വേഷിച്ച് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി എൻ.ഡി.പി.എസ് കോടതി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബി. രാജേഷ് ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |