ന്യൂഡൽഹി: ആർബിഐയുടെ ധനനയ സമിതിയിലേക്ക് പുതിയ മൂന്ന് അംഗങ്ങളെ കേന്ദ്രസർക്കാർ തിരഞ്ഞെടുത്തു. രാം സിംഗ്, സൗഗത ഭട്ടാചാര്യ, നാഗേഷ് കുമാർ എന്നിവരാണ് പുതിയ അംഗങ്ങൾ. നാല് വർഷത്തേക്കാണ് നിയമനം. ആർബിഐ നിയമമനുസരിച്ച് ധനനയസമിതിയിൽ ആറ് അംഗങ്ങളാണുള്ളത്. ഇതിൽ ഗവർണർ, ഡെപ്യൂട്ടി ഗവർണർ, ഒരു ഉദ്യോഗസ്ഥൻ എന്നിങ്ങനെ മൂന്ന് പേരെ കേന്ദ്രബോർഡാണ് നാമനിർദ്ദേശം ചെയ്യുക. ബാക്കി മൂന്ന് പേരെ കേന്ദ്രസർക്കാർ നിയമിക്കേണ്ടതാണ്.
ഡോ. രാം സിംഗ്
സാമ്പത്തിക വിദഗ്ധനും അക്കാദമിക് വിദഗ്ധനും. നിലവിൽ ഡൽഹി സ്‌കൂൾ ഒഫ് ഇക്കണോമിക്‌സിൻ്റെ ഡയറക്ടർ. പബ്ലിക് ഇക്കണോമിക്സ്, ഫിനാൻഷ്യൽ റെഗുലേഷൻസ്, ഇന്ത്യൻ എക്കണോമി എന്നിവയിൽ വൈദഗ്ദ്ധ്യം. ഇന്ത്യയിലെ വരുമാന റിപ്പോർട്ടിംഗിനെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ പഠനങ്ങൾ അക്കാഡമിക്, നയരൂപീകരണ മേഖലകളിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
ഡോ. നാഗേഷ് കുമാർ
പ്രമുഖ സാമ്പത്തിക വിദഗ്ധൻ. നിലവിൽ, ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്റ്റഡീസ് ഇൻ ഇൻഡസ്ട്രിയൽ ഡെവലപ്‌മെൻ്റിൻ്റെ (ഐഎസ്ഐഡി) ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവുമായി സേവനമനുഷ്ഠിക്കുന്നു. നേരിട്ടുള്ള വിദേശ നിക്ഷേപം, അന്താരാഷ്ട്ര വ്യാപാരം, ഏഷ്യയിലെ പ്രാദേശിക സാമ്പത്തിക ഏകീകരണം തുടങ്ങിയ വിഷയങ്ങളിൽ ഗവേഷണം നടത്തിയിട്ടുണ്ട്.
സൗഗത ഭട്ടാചാര്യ
സാമ്പത്തിക വിശകലനം, നയപരമായ വക്താവ്, ഉപഭോക്തൃ പെരുമാറ്റം എന്നിവയിൽ നിപുണൻ. ആക്‌സിസ് ബാങ്കിൽ ചീഫ് ഇക്കണോമിസ്റ്റും എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റുമായി സേവനമനുഷ്ഠിച്ചു. പ്രധാനമന്ത്രിയുടെ ഇൻഫ്രാസ്ട്രക്ചർ ടാസ്‌ക് ഫോഴ്‌സിനും സംഭാവന നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |