ഹൈദരാബാദ് : ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്ടനും തെലങ്കാന കോൺഗ്രസ് നേതാവുമായ മുഹമ്മദ് അസ്ഹറുദ്ദീന് എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് സമൻസയച്ചു. 2019 മുതൽ 2023വരെ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റായിരുന്നു അസ്ഹർ. സ്റ്റേഡിയം അറ്റകുറ്റപ്പണികളുടെ പേരിൽ കണക്കിലധികം കാശ് ചെലവഴിച്ചു എന്ന പരാതിയിൽ മുൻ ഭാരവാഹികളുടെ വസതികളിൽ ഇ.ഡി റെയ്ഡ് നടത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |