കൊച്ചി: ടാറ്റാ വാഹനങ്ങൾക്ക് വായ്‌പ ലഭ്യമാക്കാൻ ടാറ്റ മോട്ടോഴ്‌സ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനങ്ങളായ ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസും (ടി.എം.പി.വി) ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റിയും (ടി.പി.ഇ.എം) പ്രമുഖ സഹകരണ ബാങ്കായ സരസ്വത് ബാങ്കുമായി ധാരണാപത്രം ഒപ്പുവച്ചു.
ടാറ്റ വാഹനങ്ങൾ വാങ്ങാൻ ഉപഭോക്താക്കൾക്ക് ലളിതമായ നടപടികളും ന്യായമായ പലിശനിരക്കിലും വായ്പകൾ സരസ്വത് ബാങ്ക് ലഭ്യമാക്കും. മത്സരാധിഷ്ഠിത നിരക്കുകളോടെ അനുയോജ്യമായ വായ്പ സംവിധാനങ്ങൾ എളുപ്പത്തിലക്കുകയാണ് സരസ്വത് ബാങ്കുമായുള്ള പങ്കാളിത്തം ലക്ഷ്യമിടുക്കതെന്ന് ടാറ്റാ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസറും ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസ് ലിമിറ്റഡിന്റെ വൈസ് പ്രസിഡന്റുമായ ധിമൻ ഗുപ്ത പറഞ്ഞു
ഉപഭോക്താക്കൾക്ക് ഇഷ്ടാനുസൃതവും മത്സരാധിഷ്ഠിതവുമായ കാർ ഫിനാൻസിംഗ് സൗകര്യമാണ് ഉപഭോക്താക്കൾക്ക് നൽകുമെന്ന് സരസ്വത് ബാങ്ക് ചെയർമാൻ ഗൗതം താക്കൂർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |