ബംഗളുരു: ഡയമണ്ട് ആഭരണങ്ങളുടെ മൊത്തം വില്പനയിൽ 28% വർദ്ധനവ് രേഖപ്പെടുത്തി ജോസ് ആലുക്കാസ്. പ്രകൃതിദത്ത വജ്രങ്ങളെക്കുറിച്ച് ഉപഭോക്തൃ അവബോധം വർദ്ധിപ്പിക്കുന്നതിനായി ജോസ് ആലുക്കാസ് നാച്വറൽ ഡയമണ്ട് കൗൺസിലുമായി (എൻ.ഡി.സി) കൈകോർത്തു.
നാച്വറൽ ഡയമണ്ട് കൗൺസിലുമായുള്ള പങ്കാളിത്തം, നാച്വറൽ വജ്രങ്ങളുടെ ശാശ്വതമായ വൈഭവത്തെയും പൈതൃകത്തെയും കുറിച്ച് ഉപഭോക്താക്കളെ ബോധവത്കരിക്കാനുള്ള ദൗത്യത്തെ ശക്തിപ്പെടുത്തുന്നുവെന്ന് ജോസ് ആലുക്കാസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ വർഗീസ് ആലുക്കാസ് പറഞ്ഞു. ഒരുമിച്ച്, സുസ്ഥിര വളർച്ച കൈവരിക്കാനും ഇന്ത്യയുടെ ആഭരണ വ്യവസായത്തിലെ പ്രധാന സംഭാവനയെന്ന നിലയിൽ പ്രകൃതിദത്ത വജ്രങ്ങളുടെ പ്രാധാന്യം ശക്തിപ്പെടുത്താനും ആഗ്രഹിക്കുന്നുവെന്ന് നാച്ചുറൽ ഡയമണ്ട് കൗൺസിൽ ഫോർ ഇന്ത്യ ആൻഡ് മിഡിൽ ഈസ്റ്റ് മാനേജിംഗ് ഡയറക്ടർ റിച്ച സിംഗ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |