തിരുവനന്തപുരം: പകുതി വില തട്ടിപ്പ് കേസിൽ പ്രതിയായ സത്യസായി ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ കെ.എൻ. ആനന്ദ കുമാറിന്റെ മുൻകൂർ ജാമ്യ ഹർജി കോടതി 18 ന് പരിഗണിക്കും. കണ്ണൂർ ടൗൺ പൊലീസെടുത്ത കേസിൽ എസ്.പിയെ എതിർകക്ഷിയാക്കിയാണ് ഹർജി ഫയൽ ചെയ്തത്. കണ്ണൂരിൽ നിന്ന് കേസ് ഫയലും പൊലീസ് റിപ്പോർട്ടും കേസ് പരിഗണിക്കുന്ന തിരുവനന്തപുരം സെഷൻസ് കോടതിയിൽ എത്താതിരുന്നതിനെ തുടർന്നാണ് ഹർജി പരിഗണിക്കുന്നത് മാറ്റി യത്. കണ്ണൂർ സീഡ് സൊസൈറ്റി സെക്രട്ടറിയും പള്ളിക്കുന്ന് എടച്ചേരി മാനസം ഹൗസിൽ എ. മോഹനൻ നൽകിയ പരാതിയിലാണ് ആനന്ദ കുമാറടക്കം ഏഴ് പേർക്കെതിരെ കേസെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |