കാഞ്ഞങ്ങാട്: കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ കാസർകോട് ജില്ല കമ്മിറ്റി ഓഫീസിനു ബട്ടത്തൂരിൽ പുതുതായി നിർമ്മിക്കുന്ന ഓഫീസ് കെട്ടിടത്തിനു ശിലയിട്ടു.കെ.എസ്.എച്ച്. ജി. ഒ.എ സംസ്ഥാന പ്രസിഡന്റ് എ.പി.അഹമ്മദ് കോയ ശിലാസ്ഥാപനകർമ്മം നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് കെ.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ടി.വി.ബാലൻ മുഖ്യാതിഥിയായി. സംസ്ഥാന പ്രസിഡന്റ് പി.ഷംസുദ്ദീൻ, സംസ്ഥാന വൈസ് പ്രസിഡണ്ടും ജില്ലാ ഇൻചാർജ്ജുമായ പി.രവീന്ദ്രൻ, സംസ്ഥാന കമ്മിറ്റി സെക്രട്ടറിയേറ്റ് മെമ്പർ എൻ.രാധാകൃഷ്ണൻ, കണ്ണൂർ ജില്ലാപ്രസിഡന്റ് എ.വി.ബാബുരാജ് , വനിതാ വിംഗ് പ്രസിഡന്റ് വാസന്തി കുമാരൻ, കെ.വി.സുരേഷ്, കെ.മധു കുമാർ, ഫിറോസ് പടിഞ്ഞാർ, മുരളീധരൻ നീലേശ്വരം, നാസർ മുനമ്പം, മൂസ പരപ്പ , ഹനീഫ കരിന്തപ്പള്ളം, പുഷ്പരാജ് ഷെട്ടി, ബാലൻ ബളാംതോട്, ജലാൽ മർത്തബ, റസാഖ് ഇശൽ എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ.വി.ഷിബു സ്വാഗതവും കെ.ഹംസ നന്ദിയും പറഞ്ഞു .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |