തൃശൂർ: ഏപ്രിൽ 30 മുതൽ മേയ് 7 വരെ കോട്ടയത്ത് നടക്കുന്ന ഫസ്റ്റ് ഗ്രാൻഡ് മാസ്റ്റർ ഇന്റർനാഷണൽ ചെസ് ടൂർണമെന്റിന്റെ പ്രചാരണത്തിന്റെ ഭാഗമായി 15ന് തൃശൂർ പോസ്റ്റ് ഓഫീസിന് എതിർവശത്തുള്ള ക്രൗൺ ടവറിൽ ബിലോ
1650 ചെസ് ടൂർണമെന്റ് സ്‌കൂൾ ഒഫ് പ്രൊഫഷണൽ ചെസ് അക്കാഡമിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്നു. ചാമ്പ്യൻഷിപ്പ് നേടുന്ന വ്യക്തിക്ക് ഗ്രാൻഡ് മാസ്റ്റർ ടൂർണമെന്റിനോടനുബന്ധിച്ച് മേയ് 1 മുതൽ 3 വരെ കോട്ടയത്ത് നടക്കുന്ന ബിലോ 1650 ഫിഡേ റേറ്റഡ് ടൂർണമെന്റിൽ ഫ്രീ എൻട്രി ലഭിക്കും. 2 മുതൽ 5 വരെ സ്ഥാനം നേടുന്നവർക്ക് എൻട്രി ഫീസിൽ 50 ശതമാനം ഇളവ് അനുവദിക്കും. ഫോൺ: 8075054870.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |