ജക്കാർത്ത : പ്രതിമയെന്ന് കരുതി ജീവനുള്ള മുതലയ്ക്കൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ച യുവാവിന് മുതലയുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്. ഫിലിപ്പീൻസിലെ സാംബോവാംഗ ഷിബുഗേയിലുള്ള മൃഗശാലയിലാണ് സംഭവം.
സുഹൃത്തുക്കൾക്കൊപ്പം മൃഗശാലയിലെത്തിയ 29കാരനായ യുവാവ് വെള്ളത്തിൽ അനങ്ങാതെ കിടന്ന മുതലയെ പ്രതിമയെന്ന് തെറ്റിദ്ധരിക്കുകയായിരുന്നു. തുടർന്ന് സുരക്ഷാ വേലി മറികടന്ന് വെള്ളത്തിലേക്കിറങ്ങി. യുവാവ് അടുത്തെത്തുമ്പോഴും മുതല യാതൊരു ചലനവുമില്ലാതെ കല്ലുപോലെ കിടന്നു. യുവാവ് മുതലയെ കെട്ടിപ്പിടിച്ച് സെൽഫികൾ എടുക്കാൻ തുടങ്ങിയതോടെ കഥ മാറി.
ലേലേ എന്ന് പേരുള്ള പെൺ മുതല യുവാവിന് നേർക്ക് പാഞ്ഞടുത്തു. കൈയ്യിലും കാലിലും കടിച്ചു. 30 മിനിറ്റോളം യുവാവിനെ മുതല ആക്രമിച്ചു. മൃഗശാല ജീവനക്കാർ ഏറെ ബുദ്ധിമുട്ടി യുവാവിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു. ഭാഗ്യവശാൽ ജീവൻ തിരിച്ചുകിട്ടി. 50ലേറെ സ്റ്റിച്ചുകൾ യുവാവിന് വേണ്ടിവന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |