വൈക്കം: എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയന്റെ നേതൃത്വത്തിൽ മൂന്നാറിൽ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന നേതൃത്വ പരിശീലന ക്യാമ്പ് എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് പി.വി. ബിനേഷ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.പി. സെൻ, യോഗം അസി. സെക്രട്ടറി പി.പി. സന്തോഷ്, യോഗം ഡയറക്ടർ രാജേഷ് പി. മോഹൻ, യൂണിയൻ കൗൺസിലർമാരായ അഡ്വ. രമേഷ് പി. ദാസ്, സെൻ സുഗുണൻ, ബിജു കൂട്ടുങ്കൽ, എം.ബി.ബിജു, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ പി.വി.വിവേക്, വി.വേലായുധൻ, കെ.ആർ. പ്രസന്നൻ, വൈദിക സമിതി പ്രസിഡന്റ് മഹേഷ് ശാന്തി, സെക്രട്ടറി ഷിബു ശാന്തി, വനിതാസംഘം പ്രസിഡന്റ് ഷീജ സാബു, സെക്രട്ടറി സിനി പുരുഷോത്തൻ, യൂണിയൻ വൈസ് പ്രസിഡന്റ് കെ.വി. പ്രസന്നൻ എന്നിവർ പ്രസംഗിച്ചു. വിവിധ വിഷയങ്ങളിൽ പ്രീതി നടേശൻ, സുരേഷ് പരമേശ്വരൻ, പി.ടി. മന്മഥൻ എന്നിവർ ക്ലാസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |