ആലപ്പുഴ: വേമ്പനാട് കായലിൽ കറുത്ത കക്കയുടെ അളവ് വർദ്ധിച്ചതായി കണ്ടെത്തൽ.കേരള സമുദ്ര, മത്സ്യപഠന സർവകലാശാലയാണ്(കുഫോസ്) പഠനം നടത്തിയത്. കറുത്ത കക്കയ്ക്ക് മുട്ടയിടാൻ പി.പി.ടി (വെള്ളത്തിലെ ഉപ്പ് രസത്തിന്റെ അളവ്) 8 9 മുകളിലോ താഴെയോ എത്തണം. നിലവിൽ ഈ രണ്ടു സാഹചര്യവും ലഭിച്ചതാണ് വർദ്ധനവിന് കാരണം. വൈക്കം, ടി.വി പുരം എന്നിവിടങ്ങളിലാണ് ലഭ്യത കൂടിയത്.
1970 മുതൽ 2005 വരെയുള്ള കണക്ക് പ്രകാരം പ്രതിവർഷം ശരാശരി 30,000 35,000 ടൺ കക്കയാണ് വേമ്പനാട് കായലിൽ നിന്ന് ലഭിച്ചിരുന്നത്. ഇപ്പോഴിത് 40,000 45,000 ടൺ ആയി. രാജ്യത്ത് കറുത്ത കക്കയുടെ 82 ശതമാനവും ലഭിക്കുന്നത് വേമ്പനാട് കായലിൽ നിന്നാണ്. ഭക്ഷണത്തിനും കുമ്മായം നിർമ്മിക്കാനുമാണ് കക്ക ഉപയോഗിക്കുന്നത്.
മല്ലികക്ക പിടിത്തം ഭീഷണി
രണ്ടു സീസണുകളിലാണ് കക്ക മുട്ടയിടുന്നത്. നവംബർ ഡിസംബർ മാസത്തിൽ ഓരുവെള്ളം കയറുമ്പോഴും മേയ് ജൂൺ മാസത്തിൽ മഴക്കാലത്ത് വെള്ളത്തിന്റെ അളവ് കൂടി ഉപ്പ് രസം കുറയുമ്പോഴും
മഴക്കാലത്ത് വേമ്പനാട് കായലിൽ ഒഴുക്ക് ശക്തമായി ആര്യാട്, മുഹമ്മ ഭാഗത്ത് നിന്ന് കക്ക ഒഴുകി വൈക്കം, ടി.വി പുരം ഭാഗത്ത് അടിയും. മൂവാറ്രുപുഴയാറിൽ നിന്നുള്ള വെള്ളവും ഇവിടെയെത്തും. ഈ സമയം ഉപ്പ് രസം കുറഞ്ഞ്, മുട്ടയിടാനുള്ള സാഹചര്യം കൂടും
മുട്ടയിട്ട് ആറുമാസം കൊണ്ട് കക്ക വിളവെടുക്കാനാകും. എന്നാൽ മല്ലികക്ക (ചെറിയ കക്ക) പിടിക്കുന്നത് വ്യാപകമായത് ഭാവിയിൽ കക്കയുടെ ലഭ്യത കുറയാൻ കാരണമാകും
വർദ്ധന
5,00010,000 ടൺ
വേമ്പനാട് കായലിൽ കറുത്ത കക്കയുടെ അളവ് കൂടുതലായി കണ്ടെത്തിയത് ഗുണകരമായ മാറ്റമാണ്. എന്നാൽ മല്ലികക്ക കൂടുതലായി പിടിക്കുന്നത് പ്രതിസന്ധി വർദ്ധിപ്പിക്കും
ഡോ. വി.എൻ. സഞ്ജീവൻ, പ്രൊഫസർ ചെയർ സെന്റർ ഫോർ
അക്വാട്ടിക് റിസോഴ്സ് മനേജ്‌മെന്റ്
ആൻഡ് കൺസർവേഷൻ, കുഫോസ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |