കൊച്ചി: കൊച്ചിൻ ഹെറിറ്റേജ് സോൺ കൺസർവേഷൻ സൊസൈറ്റി സംഘടിപ്പിക്കുന്ന ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി പൈതൃകനടത്തം 17ന് ആരംഭിക്കും. ആദ്യനടത്തം ഫോർട്ടുകൊച്ചിയിലെ 50 പൈതൃകസ്ഥാനങ്ങളിലേക്കാണ്.
രാവിലെ 8.30ന് ഫോർട്ടുകൊച്ചി ടൂറിസ്റ്റ് ബോട്ട് ജെട്ടിയിൽ ആരംഭിക്കുന്ന നടത്തം മേയർ എം. അനിൽകുമാർ ഉദ്ഘാടനം ചെയ്യും. കെ.ജെ. മാക്‌സി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്, ഫോർട്ടുകൊച്ചി സബ് കളക്ടർ കെ. മീര എന്നിവർ പങ്കെടുക്കും. സോൺ നോഡൽ ഓഫീസറും എഴുത്തുകാരനുമായ ബോണി തോമസ് നടത്തം നയിക്കും. പങ്കെടുക്കാൻ 9447758700 നമ്പറിൽ വിളിക്കണം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 25 പേർക്കാണ് അവസരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |