ബംഗളൂരു: വിരാട് കൊഹ്‌ലിക്ക് പരമോന്നത ബഹുമതിയായ ഭാരതരത്‌ന നൽകണമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന. സ്റ്റാർ സ്‌പോർട്‌സ് നെറ്റ്‌വർക്കിലെ ഒരു ഷോയ്ക്കിടെയാണ് തന്റെ പഴയ സഹതാരത്തിന് പുരസ്ക്കാരം നൽകുന്നതിനെക്കുറിച്ച് റെയ്‌ന പരാമർശിച്ചത്. ഇന്ത്യയ്ക്കും ഇന്ത്യൻ ക്രിക്കറ്റിനും വേണ്ടി ഒട്ടനവധി നേട്ടങ്ങൾ കൊഹ്‌ലിക്ക് നൽകാൻ കഴിഞ്ഞു. അതിനാൽ ഈ ബഹുമതി നൽകി അദ്ദേഹത്തെ ആദരിക്കണമെന്നും റെയ്‌ന പറഞ്ഞു.
ഇംഗ്ലണ്ടിൽ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി കഴിഞ്ഞ ആഴ്ചയാണ് വിരാട് കൊഹ്‌ലി ടെസ്റ്റ് കുപ്പായം അഴിച്ചുവെച്ചത്. ഇന്നലെ ആർസിബിയും കെകെആറും തമ്മിലുള്ള മത്സരത്തിന് തയ്യാറെടുക്കുമ്പോഴാണ്, വിരാട് കൊഹ്‌ലിക്ക് ഭാരതരത്‌ന നൽകണമെന്ന സുരേഷ് റെയ്‌നയുടെ അഭ്യർത്ഥന. ഇന്ത്യ പാകിസ്ഥാൻ സംഘർഷത്തെ തുടർന്ന് ഒരാഴ്ച്ച സസ്‌പെൻഷനിലായ ഐപിഎൽ പുനരാരംഭിച്ച് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മത്സരമായിരുന്നു കഴിഞ്ഞ ദിവസമാണ് മഴമൂലം മത്സരം ഉപേക്ഷിച്ചിരുന്നത്. ഇതിനിടെയാണ് കൊഹ്‌ലിയെക്കുറിച്ചുള്ള റെയ്‌നയുടെ ശ്രദ്ധേയമായ പരാമർശം.
"ഇന്ത്യയ്ക്കും ഇന്ത്യൻ ക്രിക്കറ്റിനും വേണ്ടി വിരാട് എന്ത് ചെയ്തിട്ടുണ്ടെങ്കിലും,അതിന് അദ്ദേഹത്തിന് അർഹമായ ആദരവ് നൽകണം."റെയ്‌ന പറഞ്ഞു. ഇംഗ്ലണ്ടിലെ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായാണ് വിരാട് കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്.123 മത്സരങ്ങളിൽ നിന്ന് 46.85 ശരാശരിയിൽ 30 സെഞ്ചുറികളോടെ 9,230 റൺസോടെയാണ് കൊഹ്ലി കരിയർ അവസാനിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |