കൊച്ചി: പാർട്ടി ദേശീയ നേതൃത്വമാണ് ശശി തരൂരിനെ സംബന്ധിച്ച് അഭിപ്രായം പറയേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തരൂർ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗമാണ്. തങ്ങൾ താഴെ നിൽക്കുന്നവരാണ്. ദേശീയ നേതൃത്വം പറയുന്ന അഭിപ്രായം തന്നെയായിരിക്കും തങ്ങളുടേതും. കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് നീക്കിയതിൽ കെ.സുധാകരന് അതൃപ്തിയില്ല.
രാഷ്ട്രീയ പ്രതിയോഗികളെ ബുദ്ധിമുട്ടിക്കാനുള്ള ഏജൻസിയായി മാറിയ ഇ.ഡിയിലെ വലിയൊരു ശതമാനം ഉദ്യോഗസ്ഥരും അഴിമതിക്കാരാണെന്നതിന്റെ തെളിവാണ് കൊച്ചി സംഭവം. വേലി തന്നെ വിളവ് തിന്നുന്നു. നോട്ടീസ് അയച്ച് ഇടനിലക്കാർ മുഖേന ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപ കോഴ വാങ്ങി കേസുകൾ ഒത്തുതീർപ്പാക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |