ന്യൂഡൽഹി: ടോക്യോ ഒളിമ്പിക്‌സിൽ മത്സരിച്ച ഇന്ത്യൻ ജാവലിൻ ത്രോ താരം ശിവ്പാൽ സിംഗ് വീണ്ടും ഉത്തേജകമരുന്ന് പരിശോധനയിൽ പരാജയപ്പെട്ടു. ഇത് രണ്ടാം തവണയാണ് ശിവ്പാൽ ഉത്തേജകത്തിൽ കുടുങ്ങുന്നത്. ദേശീയ ആന്റി ഡോപിംഗ് ഏജൻസി താരത്തെ താത്കാലികമായി വിലക്കിയിട്ടുണ്ട്. ദേശീയ ഉത്തേജകവിരുദ്ധ ഏജൻസിയുടെയും (നാഡ) ലോക ഉത്തേജക വിരുദ്ധ സമിതിയുടെയും(വാഡ) ചട്ടപ്രകാരം രണ്ടുതവണ പരിശോധനയിൽ പരാജയപ്പെട്ടാൽ എട്ടുവർഷം വരെ വിലക്കാം. അങ്ങനെയായാൽ 29-കാരനായ ശിവ്പാലിന്റെ കരിയറിനും അവസാനമായേക്കും.
2019ൽ ദോഹയിലെ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെള്ളി നേടിയ താരമാണ് ശിവ്പാൽ . 2021ലാണ് ആദ്യം ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടത്. നാഡ നാലുവർഷത്തേക്ക് വിലക്കിയെങ്കിലും പിന്നീട് ഒരുവർഷമായി കുറച്ചു. 2023 ലാണ് മത്സരരംഗത്തേക്ക് തിരിച്ചെത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |