തലശ്ശേരി: മുസ്ലിംലീഗ് ദേശീയ സെക്രട്ടറി ആയതിന് ശേഷം ആദ്യമായി തലശ്ശേരിയിൽ എത്തുന്ന അഡ്വ.ഹാരിസ് ബീരാന് തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ മുനിസിപ്പൽ മുസ്ലിം ലീഗിന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. മുസ്ലിം ലീഗ് കണ്ണൂർ ജില്ലാവൈസ് പ്രസിഡന്റ് അഡ്വ.കെ.എ. ലത്തീഫ് ഷാൾ അണിയിച്ചു സ്വീകരിച്ചു ചടങ്ങിൽ പ്രസിഡന്റ് സി കെ.പി.മമ്മു അദ്ധ്യക്ഷത വഹിച്ചു ജില്ലാ മുസ്ലിംലീഗ് സെക്രട്ടറി കെ.പി.താഹിർ, എൻ.മഹമൂദ്,റഷീദ് കരിയാടൻ, സാഹിർ പാലക്കൽ, സി അഹമ്മദ് അൻവർ,എ.കെ.സക്കരിയ്യ,ജമൽ ടി.കെ.റഷീദ് തലായി,തഫ്ളിം മാണിയാട്ട്, ജംഷീർ മഹമൂദ്,ഷഹബാസ് കായ്യത്ത്,സി.ഒ.ടി ഫസൽ ,അഡ്വ.ടി.പി.സാജിദ്,സഫ് വാൻ മേക്കുന്ന്,റഹമാൻ തലായി, വിജലീൽ,മഹ്റൂഫ് ആലഞ്ചേരി കെ.പി.അബ്ദുൾ കരീം,കെ.പി.അബ്ദുൾ ഗഫൂർ,പി.എം.സി മൊയ്തുഹാജി,കെ.വി.മജീദ് എന്നിവർ പങ്കെടുത്തു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |