സൂപ്പർ ലുക്കിൽ പുതിയ ചിത്രങ്ങളുമായി നടി ജ്യോതികൃഷ്ണ. സമൂഹമാദ്ധ്യമങ്ങളിൽ ജ്യോതികൃഷ്ണ പങ്കുവച്ച ചിത്രങ്ങൾ ശ്രദ്ധ നേടുന്നു.
വേറിട്ട കഥാപാത്രങ്ങൾ കൊണ്ടു മാത്രം ശ്രദ്ധിക്കപ്പെട്ട താരമാണ് ജ്യോതികൃഷ്ണ. രഞ്ജിത്തിന്റെ 'ഞാൻ ഉൾപ്പെടെ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചു. എന്നാൽ സിനിമയിൽ അധികവും നാടൻ കഥാപാത്രങ്ങളാണ് അവതരിപ്പിച്ചത്. റിയൽ ലൈഫിൽ മോഡേൺ ആണ് ജ്യോതികൃഷ്ണ.
ദിലീപ് - ജിത്തു ജോസഫ് ചിത്രം ലൈഫ് ഒഫ് ജോസൂട്ടിയിൽ മോഡേൺ കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തു.വിവാഹശേഷം സിനിമയിൽ നിന്ന് ഇടവേളയിലാണ് ജ്യോതികൃഷ്ണ.
ഇടയ്ക്ക് 'ഡാൻസ് വീഡിയോയുമായി ആരാധകർക്കു മുൻപിൽ ണ എത്താറുണ്ട്. പുതിയ കാല സംവിധായകരുടെ ആരുടെയും സിനിമയിൽ ജ്യോതികൃഷ്ണ അഭിനയിച്ചിട്ടില്ല. അവരോടൊപ്പം സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ട്.കുടുംബസമേതം ദുബായിൽ ആണ് ജ്യോതികൃഷ്ണയുടെ താമസം.
സിനിമയോ 'നോ' പറഞ്ഞിട്ടില്ല ജ്യോതിക കൃഷ്ണ. സിനിമ വിളിച്ചാൽ ഉറപ്പായും വരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |