ന്യൂഡൽഹി: ജസ്റ്റിസുമാരായ എൻ.വി. അഞ്ജരിയ, വിജ ബിഷ്‌ണോയി, അതുൽ എസ്. ചന്ദൂർക്കർ എന്നിവർ സുപ്രീം കോടതി ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയ്തു. സുപ്രീംകോടതിയിൽ നടന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് സത്യവാചകം ചൊല്ലിക്കൊടുത്തു. 26 ന് സുപ്രീംകോടതി കൊളീജിയം നൽകിയ ശുപാർശയെത്തുടർന്ന് 29നാണ് രാഷ്ട്രപതി നിയമനങ്ങൾ അംഗീകരിച്ചത്. പുതിയ നിയമനങ്ങളോടെ, സുപ്രീം കോടതി 34 ജഡ്ജിമാരുടെ പൂർണ അംഗബലത്തിലെത്തി. അതേസമയം ജൂൺ 9 ന് ജസ്റ്റിസ് ബേല എം ത്രിവേദി വിരമിക്കുന്നതിനാൽ ഒരൊഴിവുണ്ടാകും. ജസ്റ്റിസ് ചന്ദൂർക്കർക്ക് 2030 ഏപ്രിൽ 7 വരെയും ജസ്റ്റിസ് അഞ്ജരിയയ്ക്ക് 2030 മാർച്ച് 23 വരെയും ജസ്റ്റിസ് ബിഷ്‌ണോയിക്ക് 2029 മാർച്ച് 25 വരെയും കാലാവധിയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |