കൊട്ടാരക്കര: സ്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ഉമ്മന്നൂർ ചൊവ്വള്ളൂർ ആനപ്പാറ വീട്ടിൽ സബിനെ(41) 35 വർഷം കഠിനതടവിനും 50000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. പുനലൂർ ഫാസ്റ്റ് ട്രാക് സ്പെഷ്യൽ കോടതി ജഡ്ജ് ടി.ഡി.ബൈജുവാണ് ശിക്ഷിച്ചത്. 2017 ജനുവരി 12ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. ചടയമംഗലം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കടയ്ക്കൽ സി.ഐ എസ്.സാനിയാണ് കുറ്റപത്രം സമർപ്പിച്ചത്. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ പാർപ്പിച്ചാണ് പീഡിപ്പിച്ചത്. പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |