ആലപ്പുഴ: നിലമ്പൂരിൽ ഇടതുമുന്നണി സ്ഥാനാർത്ഥി എം. സ്വരാജിന് വിജയം ഉറപ്പാണെന്ന് മന്ത്രി വി.ശിവൻകുട്ടി. ആലപ്പുഴയിൽ മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിലമ്പൂരിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായി സ്വരാജ് വന്നതിലെ അങ്കലാപ്പാണ് പലരും രഹസ്യമായി അൻവറിനെ സന്ദർശിക്കാനും ഒടുവിൽ അതിന്റെ പേരിൽ പരസ്പരം പഴിക്കാനുമൊക്കെ ഇടയാക്കുന്നത്. എം.എൽ.എ എന്ന നിലയിൽ നിലമ്പൂരിൽ അൻവർ തികഞ്ഞ പരാജയമായിരുന്നുവെന്നും നിയമസഭയിൽ മികച്ച പ്രകടനം കാഴ്ചവച്ച സ്വരാജിന് നിലമ്പൂരിന്റെ സമഗ്രവികസനം സാദ്ധ്യമാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |