കൊച്ചി; ടെലികോം റെഗുലേറ്ററി അതോറിറ്റി ഒഫ് ഇന്ത്യയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം റിലയൻസ് ജിയോ കേരളത്തിൽ ശക്തമായ വളർച്ച തുടരുന്നു. 2025 ഏപ്രിലിൽ 76,000 പുതിയ മൊബൈൽ വരിക്കാരെ ചേർത്ത് പുതിയ വരിക്കാരുടെ എണ്ണത്തിൽ ജിയോ മുന്നിലെത്തി. കേരളത്തിലെ മൊത്തം പുതിയ വരിക്കാരുടെ എണ്ണം ഏപ്രിലിൽ 1.11 ലക്ഷം വർദ്ധിച്ചു. സജീവ ഉപഭോക്താക്കളുടെ എണ്ണത്തിൽ വളർച്ചയുള്ള ഏക ടെലികോം കമ്പനിയായി ജിയോ.
കേരളത്തിൽ, ഫിക്‌സഡ് വയർലെസ് ആക്‌സസ് വിഭാഗത്തിൽ ജിയോ എയർഫൈബർ ഒന്നാമതാണ്. സംസ്ഥാനത്ത് ജിയോ എയർഫൈബർ ഉപയോഗിക്കുന്നവരുടെ എണ്ണം മാർച്ചിലെ 107187 ൽ നിന്ന് ഏപ്രിലിൽ 112682 ആയി ഉയർന്നു. ഏപ്രിലിൽ രാജ്യവ്യാപകമായി 55 ലക്ഷത്തിലധികം സജീവ ഉപയോക്താക്കൾ ജിയോയ്ക്ക് ഉണ്ടായി. വിഐ, ബി.എസ്.എൻ.എൽ എന്നിവയുൾപ്പെടെയുള്ള മറ്റ് ഓപ്പറേറ്റർമാർക്ക് വരിക്കാരുടെ എണ്ണത്തിൽ കുറവുണ്ടായി.
60.14 ലക്ഷം
ജിയോ ഫിക്സഡ് വയർലെസ് ആക്സസ് വരിക്കാർ
മൊബൈൽ വിഭാഗം
47.24 കോടി- 40.76% വിപണി വിഹിതം
ജിയോ മൊത്തം ഉപയോക്താക്കളുടെ എണ്ണം
39 കോടി - 33.65%
എയർടെൽ ഉപയോക്താക്കളുടെ എണ്ണം
20.47 കോടി - 17.66%
ഐഡിയ ഉപയോക്താക്കളുടെ എണ്ണം
7.8%
ബി.എസ്.എൻ.എൽ, എം.ടി.എൻ.എൽ വിപണിവിഹിതം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |