മുംബയ് : 18 പേരെ മാത്രമാണ് ഇംഗ്ളണ്ടിലേക്ക് കൊണ്ടുപോകാനാകൂ എന്നതിനാലാണ് ചിലരെ ടീമിൽ നിന്ന് ഒഴിവാക്കേണ്ടിവന്നതെന്ന് ഇന്ത്യൻ ക്രിക്കറ്റ് കോച്ച് ഗൗതം ഗംഭീർ. ഇംഗ്ളണ്ടിലേക്ക് അഞ്ചുടെസ്റ്റുകളുടെ പരമ്പരയ്ക്കായി തിരിക്കുംമുമ്പ് നടത്തിയ പത്രസമ്മേളനത്തിൽ ശ്രേയസ് അയ്യരെ ഒഴിവാക്കിയതിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ഗംഭീർ. ടീമിന് ആവശ്യമങ്കിൽ ആരെയും ഇംഗ്ളണ്ടിലേക്ക് വിളിപ്പിക്കുമെന്നും ഗംഭീർ പറഞ്ഞു. കരുൺ നായരുടെ പരിചയസമ്പത്തും ഫോമുമാണ് ടീമിലെടുക്കാൻ കാരണമെന്നും ഗംഭീർ പറഞ്ഞു. പരിചയസമ്പത്തുള്ളവരെയാണ് പ്ളേയിംഗ് ഇലവനിലേക്ക് പരിഗണണിക്കുകയെന്നും കോച്ച് സൂചിപ്പിച്ചു.
ബംഗളുരുവിൽ കിരീടാഘോഷം ദുരന്തമാക്കി മാറ്റിയതിന് ഉത്തരവാദികളായവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ഗംഭീർ ആവശ്യപ്പെട്ടു. ക്യാപ്ടൻ ശുഭ്മാൻ ഗില്ലും പത്രസമ്മേളനത്തിൽ ഗംഭീറിനൊപ്പം ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |