തൃശൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മനഃസാക്ഷി വോട്ട് ചെയ്യുന്നതിന് സോഷ്യലിസ്റ്റ് റിപ്പബ്‌ളിക്കൻ പാർട്ടി
(എസ്.ആർ.പി) സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. അടുത്ത തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിലും സ്ഥാനാർത്ഥികളെ മത്‌സരിപ്പിക്കുന്നതിന് പാർട്ടിയെ സജ്ജമാക്കും. നിലവിലെ ജില്ലാ, മണ്ഡലം കമ്മിറ്റികളും ശക്തമാക്കും. മെമ്പർഷിപ്പ് വിതരണം പൂർത്തിയാക്കും. യോഗം സംസ്ഥാന ജനറൽ സെക്രട്ടറി വി.കെ. അശോകൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ചെയർമാൻ എം. എൻ. ഗുണവർദ്ധനൻ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി അഡ്വ. എ. എൻ. പ്രേംലാൽ, പുഷ്പൻ ഉപ്പുങ്ങൽ, വി. ചന്ദ്രൻ, പി.കെ. രാജു, പി. എൻ. പ്രേംകുമാർ എന്നിവർ പ്രസംഗിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |