കോഴിക്കോട്: കൊല്ലം പള്ളിമുക്കിലും പത്തനംതിട്ടയിലെ അടൂരിലും മൈജി ഫ്യൂച്ചർ ഷോറൂകളുടെ പ്രവർത്തനം ജൂൺ 14 ശനിയാഴ്ച്ച രാവിലെ 10ന് ആരംഭിക്കും. കൊല്ലം പള്ളിമുക്ക് വടക്കേവിളയിൽ ദമാം ബിൽഡിംഗിൽ ആരംഭിക്കുന്ന അതിവിശാല ഷോറൂം പ്രശസ്ത സിനിമാതാരം ആസിഫ് അലി ഉദ്ഘാടനം നിർവഹിക്കും. അടൂരിലെ ഷോറൂം സിനിമാതാരം മഹിമ നമ്പ്യാർ ഉദ്ഘാടനം ചെയ്യും. അടൂർ ബൈപ്പാസ് റോഡ്, നെല്ലിമൂട്ടിൽ പടിയിൽ സിയോൺ സെലെസ്റ്റയിലാണ് ഷോറൂം. ഡിജിറ്റൽ ഗാഡ്ജറ്റ്‌സിനൊപ്പം ഹോം & കിച്ചൺ അപ്ലയൻസസ്, സ്‌മോൾ അപ്ലയൻസസ്, ഗ്ലാസ് & ക്രോക്കറി ഐറ്റംസ് എന്നിവ ലഭ്യമാകുന്ന വിശാലമായ ഷോറൂമുകളാണിത്.
ആധുനികതയും ഗുണമേന്മയും ഒരുമിക്കുന്ന ഈ ഫ്യൂച്ചർ ഷോറൂമുകളിൽ ഏറ്റവും മികച്ച ഓഫറുകളും ഏറ്റവും വലിയ വിലക്കുറവുമാണ് ഉപഭോക്താവിനെ കാത്തിരിക്കുന്നത്. ഉദ്ഘാടന ദിനത്തിൽ ലാഭം ഈടാക്കാതെയുള്ള വിൽപ്പനയാണ് മൈജി കൊല്ലത്തിനും അടൂരിനും സമർപ്പിക്കുന്നത്. സ്‌പെഷ്യൽ വിലക്കുറവ്, ലക്കി ഡ്രോയിലൂടെ വിസിറ്റ് & വിൻ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. ലോകോത്തര ബ്രാൻഡഡ് ഉത്പന്നങ്ങൾ ഏറ്റവും ലാഭത്തിൽ വീട്ടിലെത്തിക്കാനുള്ള അസുലഭ അവസരമാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്.
130 ലധികം ഷോറൂമുകളും ഒരു കോടിയിലധികം ഉപഭോക്താക്കളുമായി ഡിജിറ്റൽ ഗാഡ്‌ജറ്റുകളുടെയും ഹോം അപ്ലയൻസുകളുടെയും ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ സെയിൽസ് ആൻഡ് സർവീസ് നെറ്റ്‌വർക്കാണ് മൈജി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |