തിരുവനന്തപുരം: കപ്പൽകമ്പനി കസ്റ്റംസിന് കൈമാറിയ പട്ടികയിൽ, മുങ്ങിയ എൽസയിലെ 50 കണ്ടെയ്നറുകളിൽ അതീവ അപകടകാരിയായ ഹൈഡ്രസീൻ, ഡൈസയൻഡയമൈഡ് എന്നീ രാസവസ്തുക്കളുണ്ട്. വെള്ളത്തിൽ കലർന്നാൽ കടൽ ആവാസവ്യവസ്ഥയെ ഗുരുതരമായി ബാധിക്കുന്നതും അതീവ പരിസ്ഥിതിനാശത്തിന് വഴിവയ്ക്കുന്നതുമാണിവ.
388 കണ്ടെയ്നറുകളിൽ പ്രകൃതിക്ക് ദോഷകരമായ രാസവസ്തുക്കളുണ്ട്. മാത്രമല്ല, പരിസ്ഥിതിനാശത്തിനടക്കം നഷ്ടപരിഹാരം ലഭിക്കേണ്ട കപ്പലിന്റെ ഇൻഷ്വറൻസിലും ഇതുവരെ വ്യക്തതയില്ല.
ആദ്യം ലഭിച്ച നിയമോപദേശം കേസുമായി മുന്നോട്ടു പോകേണ്ടെന്നായിരുന്നു. കപ്പലപകടങ്ങളിൽ ആൾനാശമില്ലാത്തതിനാൽ പരിസ്ഥിതിനാശത്തിനും മത്സ്യത്തൊഴിലാളികളുടെ ജീവനോപാധി ഇല്ലാതായതിനുമടക്കം ഇൻഷ്വറൻസ് തുക നേടിയെടുക്കാനായിരുന്നു നിയമോപദേശം. ഇതു തള്ളിയാണ് സർക്കാരിന്റെ ചുവടുമാറ്റം.
ഇരുനൂറ് നോട്ടിക്കൽമൈൽ വരെയുള്ള എക്സ്ക്ലൂസീവ് ഇക്കണോമിക് സോണിലുണ്ടാവുന്ന കുറ്റകൃത്യങ്ങൾ അന്വേഷിക്കാനും നടപടിയെടുക്കാനും കേന്ദ്രസർക്കാർ ചുമതലപ്പെടുത്തിയിരിക്കുന്നത് ഫോർട്ടുകൊച്ചി കോസ്റ്റൽ സ്റ്റേഷനെയാണ്. ഇതിനായി കേന്ദ്രആഭ്യന്തര മന്ത്രാലയം വിജ്ഞാപനമിറക്കിയിട്ടുണ്ട്.
അപകടകാരണവും അന്വേഷിക്കും
കപ്പലിലെ ജീവനക്കാരെ അറസ്റ്റ് ചെയ്യാനും ഇൻഷ്വറൻസ് രേഖകൾ വിളിപ്പിക്കാനുമടക്കം കഴിയും. അപകടമുണ്ടായതെങ്ങനെയെന്നും അന്വേഷിക്കാം. 28വർഷം പഴക്കമുള്ള കപ്പലിലെ സാങ്കേതികപിശക് പരിഹരിക്കാൻ പരിചയക്കുറവുള്ള ജീവനക്കാർക്ക് കഴിഞ്ഞില്ല.
വകുപ്പും ശിക്ഷയും
ബി.എൻ. എസ് 282- ആറ് മാസം തടവോ പതിനായിരം രൂപ പിഴയോ, രണ്ടും ഒന്നിച്ച് ബി.എൻ.എസ് 285 - 5000 രൂപ പിഴ
ബി.എൻ.എസ് 286 - ആറ് മാസം തടവോ 5000 രൂപ പിഴയോ , രണ്ടും ഒന്നിച്ച് ബി.എൻ.എസ് 287- ആറ് മാസം തടവോ 2000 രൂപ പിഴയോ, രണ്ടും ഒന്നിച്ച് ബി.എൻ.എസ് 288 - ആറ് മാസം തടവോ പതിനായിരം രൂപ പിഴയോ, രണ്ടും ഒന്നിച്ച് ബി.എൻ.എസ് 3 (5) - ബാദ്ധ്യത ഈടാക്കാം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |