പത്തനംതിട്ട : 'ഞാൻ മടങ്ങി വരും സർ..., ' ജോലിയിൽ പ്രവേശിക്കാനുള്ള രേഖകളുമായി ചൊവ്വാഴ്ച കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെത്തിയ രഞ്ജിത സൂപ്രണ്ട് ഡോ.നീധീഷ് ഐസക്കിനോട് യാത്ര പറഞ്ഞിറങ്ങിയത് ഇങ്ങനെയാണ്. സെപ്തംബറിൽ ജോലിയിൽ പ്രവേശിക്കും. അമ്മയ്ക്കും മക്കൾക്കും ഞാൻ മാത്രമേയുള്ളു. ജീവിതം മെച്ചപ്പെടുത്താൻ വേണ്ടിയാണ് വിദേശത്ത് ജോലിക്ക് പോയത്. മടങ്ങി വന്ന് അമ്മയോടും മക്കളോടുമൊപ്പം ജീവിക്കാനാണ് ആഗ്രഹം. ഇവിടെത്തന്നെ റീ ജോയിൻ ചെയ്യണം ഇനി നാട്ടിൽ തുടരാനാണ് ആഗ്രഹമെന്നും രഞ്ജിത പറഞ്ഞെന്നും മരണ വാർത്ത വിശ്വസിക്കാനാകുന്നില്ലെന്നും ഡോ.നിധീഷ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |