മാറാരോഗങ്ങളെ പോലും വേദന രഹിതമായി പടികടത്തി ആരോഗ്യസൗഖ്യം പകരുന്ന ആലപ്പുഴ കൈതവന ശ്രീരുദ്ര ആയുർവേദ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ ആയിരങ്ങളുടെ ആശ്വാസതീരമാണ്. പാശ്ചാത്യ രാജ്യങ്ങളോട് കിടപിടിക്കുന്ന സംവിധാനങ്ങളുമായി പ്രവർത്തിക്കുന്ന ശ്രീരുദ്രയിൽ പനി മുതൽ ക്യാൻസർ വരെയുള്ള രോഗങ്ങൾക്ക് ചികിത്സ തേടി ജനമെത്തുന്നു. വന്ധ്യതാ ചികിത്സ മുതൽ പ്രസവാനന്തര പരിചരണം വരെ ഉൾപ്പെടുന്ന ശ്രീരുദ്രയുടെ ചികിത്സാരീതികൾ ജനകീയമാണ്.
വേദന സംഹാരികളിൽ അഭയം തേടുന്ന മൃതപ്രായരായ പാലിയേറ്റിവ് രോഗികളെ പോലും ശ്രീരുദ്ര സന്തോഷവാന്മാരാക്കുന്നു. സ്ഥാപനത്തിന്റെ ചെയർമാനും മെഡിക്കൽ ഡയറക്ടറുമായ ഡോ.കെ.എസ്.വിഷ്ണു നമ്പൂതിരിയുടെ ചികിത്സ തേടി വിദേശരാജ്യങ്ങളിൽ നിന്ന് വരെ റഫറൽ രോഗികളെത്തുന്നുണ്ട്. ഭാര്യ മായാലക്ഷ്മിയാണ് ശ്രീരുദ്ര ആയുർവേദ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിന്റെ മാനേജിംഗ് ഡയറക്ടർ. ധന്വന്തര മൂർത്തിയുടെ പ്രതിഷ്ഠയുൾപ്പടെയുള്ള ആശുപത്രിയിൽ ഭക്തിപൂർവ്വമായ അന്തരീക്ഷത്തിലാണ് ചികിത്സയും പരിചരണവും നടത്തുന്നത്. ഓട്ടിസം ബാധിതനായ ഒരുകുഞ്ഞിന്റെ പരിചരണത്തിന് വേണ്ടി താൽക്കാലിക കേന്ദ്രമായി ഇരുപത്തിയൊന്ന് വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ചതാണ് ശ്രീരുദ്ര. ഞരമ്പ്, ഡിസ്ക് തുടങ്ങിയ ഭാഗങ്ങളുടെ ചികിത്സയ്ക്ക് പേരു കേട്ട സ്ഥാപനത്തിൽ ഇന്ന് സകലമാന വ്യാധികൾക്കും ചികിത്സ തേടി ജനമെത്തുന്നു. തിരുവനന്തപുരം ശ്രീകാര്യത്ത് ഐ.പി സംവിധാനത്തോടെ ശ്രീരുദ്രയുടെ പുതിയ ആശുപത്രി പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.
ശുഭാരംഭം
അമേരിക്കൻ മലയാളിയായ സുഹൃത്തിന്റെ ഓട്ടിസം ബാധിതനായ മകന് നാട്ടിലെത്തുന്ന വേളയിൽ മികച്ച പരിചരണം നൽകുക എന്ന ഉത്തരവാദിത്വമാണ് രണ്ട് പതിറ്റാണ്ട് മുമ്പ് ഡോ.കെ.എസ്.വിഷ്ണു നമ്പൂതിരി ഏറ്റെടുത്തത്. ചന്ദനക്കാവിൽ കുട്ടിയുടെ ചികിത്സയ്ക്ക് വേണ്ടി വാടയ്ക്കെടുത്ത വീട്ടിലായിരുന്നു പാത്തി ഉൾപ്പടെ സജ്ജീകരിച്ചുള്ള ചികിത്സ. രണ്ട് മാസത്തെ ചികിത്സയ്ക്ക് ശേഷം സുഹൃത്തും കുടുംബവും അമേരിക്കയിലേക്ക് മടങ്ങിയെങ്കിലും, കൂടുതൽപ്പേർ സമീപിച്ചെത്തിയതോടെ അവിടെ ചികിത്സ തുടരാൻ വിഷ്ണു നമ്പൂതിരി തീരുമാനിച്ചു. മൂന്ന് മുറികളുള്ള വീട്ടിൽ സജ്ജീകരിച്ച ആറ് ബെഡ്ഡുള്ള ക്ലിനിക്കിൽ നിന്ന് പിന്നീട് കണിയാകുളത്ത് 15 ബെഡ് സൗകര്യമുള്ള കെട്ടിടത്തിലേക്ക് വളർന്നു. 2016ലാണ് കൈതവനയിൽ ശ്രീരുദ്ര മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി യാഥാർത്ഥ്യമായത്. 20ബെഡ് സൗകര്യവുമായി തുടങ്ങിയ ആശുപത്രിയിൽ ഇന്ന് രണ്ട് നിലകളിലായി ഒരുസമയം 40 രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമുണ്ട്. 24 മണിക്കൂർ സേവനമുള്ള ആശുപത്രിയിൽ ഡോ.വിഷ്ണുനമ്പൂതിരിയെ കൂടാതെ ഗൈനക്കോളജി, കോസ്മറ്റോളജി, ക്ഷാരസൂത്രം വിഭാഗങ്ങളിൽ ഇതര ഡോക്ടർമാരുടെയും നഴ്സിംഗ് സ്റ്റാഫിന്റെയും സേവനവും ലഭ്യമാണ്. ആലപ്പുഴയിലെ ആശുപത്രിക്ക് പുറമേ തിരുവനന്തപുരം ടെക്നോപാർക്കിൽ ശ്രീരുദ്രയുടെ പുതിയ ബ്രാഞ്ച് ഉടൻ ആരംഭിക്കും. ശ്രീരുദ്രയുടെ ലേബലിൽ ആദ്യമായി ചികിത്സ നൽകിയ ഓട്ടിസം ബാധിതനായിരുന്ന അന്നത്തെ ഏഴുവയസുകാരൻ ഇന്ന് അമേരിക്കയിലെ ഒരു സ്കൂളിൽ അദ്ധ്യാപകനായി ജോലി ചെയ്യുകയാണ്. ഡോ.വിഷ്ണുനമ്പൂതിരിയുടെ തുടർ ചികിത്സ വഴിയാണ് ഓട്ടിസത്തെ വെല്ലുവിളിച്ചുകൊണ്ട് ആ കുട്ടി ഇന്ന് അദ്ധ്യാപകനായി മാറിയത്.
എന്തിനും പ്രതിവിധി
മാരക രോഗങ്ങൾക്കും വന്ധ്യതയ്ക്കും ആയുർവേദത്തെ ആശ്രയിച്ചിട്ട് കാര്യമില്ലെന്ന് വിമർശിച്ചവർക്ക് മുന്നിൽ ഡോ.കെ.എസ്.വിഷ്ണുനമ്പൂതിരിക്ക് ചൂണ്ടിക്കാണിക്കാനുള്ളത് ജീവിക്കുന്ന ഉദാഹരണങ്ങളെയാണ്. 650ലധികം കുഞ്ഞുങ്ങളാണ് ശ്രീരുദ്രയിലെ വന്ധ്യതാ ചികിത്സ വഴി പിറന്നത്. വന്ധ്യതയുടെ കാരണം കണ്ടുപിടിക്കപ്പെടാതെ വർഷങ്ങളോളം ലക്ഷങ്ങൾ മുടക്കി മനക്ലേശത്തോടെ ശ്രീരുദ്രയിലേക്ക് കയറിവന്ന പല ദമ്പതികൾക്കും പിൽക്കാലത്ത് കുഞ്ഞുങ്ങളെ സ്വന്തമാക്കാനായി. ഗർഭധാരണത്തിന് തടസ്സമായി നിൽക്കുന്ന അന്തരീക്ഷത്തെ മറികടക്കാൻ ദമ്പതികളെ പ്രാപ്തരാക്കുകയാണ് ആദ്യം ചെയ്യുന്നത്. ഗർഭധാരണത്തിനുള്ള കാലാവസ്ഥ, രക്തയോട്ടം, ബീജങ്ങളുടെ എണ്ണം വർദ്ധിപ്പിക്കൽ തുടങ്ങി ദോഷവൈഷമ്യങ്ങളെ പരിഹരിച്ച
ശേഷം ഐ.വി.എഫ് ചികിത്സയ്ക്ക് അയക്കും. ആയുർവേദ ചികിത്സയ്ക്ക് ശേഷം ഐ.വി.എഫ് നടത്തുന്നവരിൽ വിജയശതമാനം ഏറിയതോടെ ശ്രീരുദ്രയിലെ വന്ധ്യതാചികിത്സ തേടി ധാരാളം പേർ എത്തിത്തുടങ്ങി. ഗർഭധാരണം മുതൽ പത്ത് മാസത്തെ തുടർ ചികിത്സയും (ഗർഭം നിലനിർത്താനും, അലസാനുള്ള സാധ്യത കുറയ്ക്കാനും, സുഖപ്രസവത്തിനും), പ്രസവത്തിന് ശേഷം അമ്മയ്ക്കും കുഞ്ഞിനുമുള്ള പരിചരണവും
ശ്രീരുദ്ര നൽകുന്നു.
അർബുദ രോഗികൾക്ക് കീമോതെറാപ്പിയുടെയും, റേഡിയേഷന്റെയും വിഷമതകളിൽ നിന്ന് മുക്തി നൽകിക്കൊണ്ടുള്ള ചികിത്സാ സമ്പ്രദായമാണ് ശ്രീരുദ്ര പിന്തുടരുന്നത്. കീമോതെറാപ്പിയുടെ പാർശ്വഫലങ്ങൾ കുറയ്ക്കാനും ചികിത്സയുണ്ട്. വിവിധ സ്റ്റേജുകളിൽ രോഗം തിരിച്ചറിഞ്ഞെത്തുന്നവർക്ക് അതിനനുസൃതമായ ട്രീറ്റ്മെന്റ് നൽകിപ്പോരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ രോഗികൾക്കും റേഡിയേഷനോ കീമോയ്ക്കോ പകരം ആയുർവേദ മരുന്ന് നൽകിയുള്ള ചികിത്സയാണ് നൽകുന്നത്. ഒരിക്കൽ രോഗ ബാധിതനായ വ്യക്തിക്ക് വീണ്ടും രോഗം പിടിപെടാനുള്ള സാധ്യത മുന്നിൽ കണ്ട് പ്രതിരോധ ചികിത്സാ മാർഗം തുടരുന്നതും ശ്രീരുദ്രയുടെ പ്രത്യേകതയാണ്. പാലിയേറ്റിവ് പരിചരണം ആവശ്യമുള്ള കിടപ്പുരോഗികൾക്ക് വേദന രഹിത ജീവിതമാണ് ശ്രീരുദ്ര ഉറപ്പുനൽകുന്നത്. ഇവിടെ ചികിത്സ ആരംഭിക്കുന്നതോടെ പലരും രോഗാവസ്ഥയുടെ തീവ്രതയിൽ നിന്ന് മുക്തരാകുന്നുവെന്ന് അനുഭവ പശ്ചാത്തലത്തിൽ ഡോ.വിഷ്ണു നമ്പൂതിരി പറയുന്നു.
ശാസ്ത്രീയമാണ്
ഏഴ് മുതൽ 21 ദിവസം വരെ നീളുന്ന ശ്രീരുദ്രയിലെ പ്രസവരക്ഷ അമ്മയ്ക്കും നവജാതശിശുവിനും ഏറെ പ്രയോജനകരമാണ്. സ്ത്രീ ആരോഗ്യസംരക്ഷണ മാർഗങ്ങളിൽ പ്രധാനമാണ് പ്രസാവാനന്തര ശുശ്രൂഷ. പ്രസവത്തിന് ശേഷം ശരീരം പൂർവ്വസ്ഥിതിലാകാൻ ഒന്നര മുതൽ ആറ് മാസം വരെ സമയമെടുക്കും. സ്വാഭാവികമായ ഈ മടങ്ങിവരവിനെ ശാസ്ത്രീയ ശുശ്രൂഷയിലൂടെ വേഗത്തിലാക്കാനും, കുഞ്ഞിന്റെ ആരോഗ്യത്തെ സംരക്ഷിക്കാനുമാണ് ശ്രമിക്കുന്നത്. വെള്ളത്താൽ ചുറ്റപ്പെട്ട, കഫവാദിക ശരീരപ്രകൃതിയുള്ള കേരളത്തിൽ രോഗസാധ്യത കൂടുതലാണ്, അത് തന്നെയാണ് കേരളത്തിൽ ആയുർവേദ വിധിപ്രകാരമുള്ള ആരോഗ്യസംരക്ഷണത്തിന്റെ പ്രാധാന്യമെന്ന് ഡോ.വിഷ്ണുനമ്പൂതിരി
പറഞ്ഞു. ഗവ.സീനിയർ മെഡിക്കൽ ഓഫീസറായ ഡോ.കെ.എസ്.വിഷ്ണു നമ്പൂതിരി (ബി.എ.എം.എസ്. എം.ഡി (ആയുർവേദ), പി.ജി.ഡി.വൈ.ടി, എം.എസ്.സി യോഗ) ആയുർവേദ മെഡിക്കൽ ആസോസിയേഷൻ ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റാണ്. ആയുർരക്ഷാ മിഷൻ കേരളയുടെ സ്ഥാപകൻ, ചെയർമാൻ, ആദി ശങ്കരാ എഡ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി സ്ഥാപകൻ, ശിവാനന്ദ ഇന്റർനാഷണൽ സ്കൂൾ ഓഫ് യോഗ പേട്രൺ എന്നീ നിലകളിലും പ്രവർത്തിക്കുന്നു. സാക്ഷരതാമിഷന്റെ കർമ്മശ്രേഷ്ഠാ പുരസ്ക്കാരം, സംസ്ഥാന കൺസ്യുമർ പ്രൊട്ടക്ഷൻ ഫോറത്തിന്റെ സാമൂഹ്യ സേവാ പുരസ്ക്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ തേടിയെത്തിയിട്ടുണ്ട്.
മക്കൾ കീർത്തന വി.നമ്പൂതിരി, അവ്യയ് ശങ്കരൻ നമ്പൂതിരി എന്നിവർ ആയുർവേദ വിദ്യാർത്ഥികളാണ്.
SREERUDRA AYURVEDA MULTI - SPECIALITY HOSPITAL
Kaithavana, Alappuzha, Kerala 688 003
Phone : 0477 2266778, 8848999404
info@sreerudraayurveda.com
www.sreerudraayurveda
+91 8848999404, 8089448218
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |