കണ്ണൂർ: കൊട്ടിയൂരിൽ ആംബുലൻസ് ഗതാഗത കുരുക്കിൽ പെട്ടതോടെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയതിനെ തുടർന്ന് മൂന്നു വയസുകാരൻ മരിച്ചു. താഴെ പാൽച്ചുരം ഉന്നതിയിലെ പ്രജുൽ ആണഅ മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം.
ജന്മനാ തലച്ചോർ സംബന്ധമായ രോഗമുള്ള കുട്ടിയാണ് പ്രജുൽ. കുട്ടിക്ക് സുഖമില്ലാത്തതിനാൽ കൊട്ടിയൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ആംബുലൻസ് വിളിച്ചു. 10 മിനിട്ട് കൊണ്ട് കുട്ടിയുടെ വീട്ടിലെത്തേണ്ട ആംബുലൻസ് ഗതാഗതക്കുരുക്ക് കാരണം എത്തിച്ചേരാൻ മുക്കാൽ മണിക്കൂർ എടുത്തു, പാൽച്ചുരത്തിലെ ഗതാഗതക്കുരുക്ക് കാരണം കൊട്ടിയൂരിൽ നിന്ന് മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് എത്താൻ രണ്ടുമണിക്കൂറോളം എടുത്തു അപ്പോഴേക്കും കുഞ്ഞു മരിച്ചു.
കൊട്ടിയൂർ ക്ഷേത്രത്തിൽ ഉത്സവം നടക്കുന്നതിനാൽ രണ്ടുദിവസമായി ഈ റോഡിൽ വൻ ഗതാഗതക്കുരുക്കാണ് അനുഭലപ്പെടുന്നത്. 15 കിലോമീറ്ററിലധികമാണ് ഗതാഗതകുരുക്കുണ്ടായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |