കൊച്ചി: ലെക്‌സസ് കഴിഞ്ഞ മാർച്ചിൽ പുറത്തിറക്കിയ എസ്.യുവി ലെക്‌സസ് എൽ.എക്‌സ് 500ഡിയുടെ വിതരണം ആരംഭിച്ചു. എൽ.എക്‌സ് 500ഡി സ്റ്റാൻഡേർഡ് അർബൻ, ഒഫ് റോഡ് കേന്ദ്രീകൃതമായ ഓവർട്രെയിൽ എഡിഷൻ വേരിയന്റുകളിൽ ലഭിക്കും.
ഹൈ പെർഫോമൻസ് ട്വിൻ ടർബോ വി 6 ഡീസൽ എൻജിൻ, അഡ്വാൻസ്ഡ് ടെലിമാറ്റിക്‌സ് ഫീച്ചറുകൾ തുടങ്ങിയവയുള്ള എൽ.എക്‌സ് 500ഡി യാത്രകളിൽ കരുത്തിനൊപ്പം ആഡംബരവും നൂതനസാങ്കേതികവിദ്യയും സംയോജിപ്പിക്കുന്നു. യാത്രകളിൽ മെച്ചപ്പെട്ട സുരക്ഷ വാഗ്ദാനം ചെയ്യുന്ന അഡ്വാൻസ്ഡ് ലെക്‌സസ് സുരക്ഷാ സംവിധാന +3.0 ഈ മോഡലിനൊപ്പമുണ്ടെന്ന് ലെക്‌സസ് അറിയിച്ചു.
പുതിയ എൽ.എക്‌സ് 500ഡിക്ക് ഉപഭോക്താക്കളിൽ നിന്ന് ആവേശകരമായ പ്രതികരണം ലഭിക്കുന്നുണ്ടെന്ന് ലെക്‌സസ് ഇന്ത്യ പ്രസിഡന്റ് ഹികാരു ഇക്യൂച്ചി പറഞ്ഞു. ലെക്‌സസ് ഇന്ത്യ അടുത്തിടെ അവതരിപ്പിച്ച ലെക്‌സസ് ലക്ഷ്വറി കെയർ സർവീസ് പാക്കേജിലൂടെ 3 വർഷം അല്ലെങ്കിൽ 60,000 കിലോമീറ്റർ, അഞ്ചുവർഷം അല്ലെങ്കിൽ ഒരുലക്ഷം കിലോമീറ്റർ, എട്ടുവർഷം അല്ലെങ്കിൽ 1,60,000 കിലോമീറ്റർ എന്നിവയിൽ കംഫർട്ട്, റിലാക്‌സ്, പ്രീമിയർ ഓപ്ഷനുകൾ ലഭിക്കും.
വില
3 കോടി മുതൽ 3.12 കോടി രൂപയാണ് എക്‌സ് ഷോറും വില.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |