തിരുവനന്തപുരം: മഴക്കെടുതിയിൽ 104 വീടുകൾ പൂർണമായും 3772 വീടുകൾ ഭാഗികമായും തകർന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 26 ക്യാമ്പുകളിലായി 451 പേരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. മഴ ശക്തമായി തുടരുകയാണ്. കാസർകോട്, തെക്കൻ ഗുജറാത്തിനു മുകളിലായി സ്ഥിതിചെയ്തിരുന്ന ചക്രവാതചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചിട്ടുണ്ട്.
വടക്ക് പടിഞ്ഞാറൻ ബംഗ്ലാദേശിനും ഗംഗാതട പശ്ചിമ ബംഗാളിനും മുകളിലായി മറ്റൊരു ന്യൂന മർദ്ദവും രൂപപ്പെട്ടുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് ശക്തി പ്രാപിച്ചേക്കാം. അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. 40- 60 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനുമിടയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |