കൊച്ചി: പുറംകടലിൽ മുങ്ങിത്താഴ്ന്ന എം.എസ്.സി എൽസ കപ്പലിന്റെയും തീപിടിച്ച വാൻഹായ് 503 ചരക്കുകപ്പലിന്റെയും കേസുകൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. കോസ്റ്റൽ ഐജി എ. അക്ബറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ സംസ്ഥാനത്തെ വിവിധ തീരദേശ പൊലീസ് സ്‌റ്റേഷനുകളിലെ സി.ഐമാർ,സീനിയർ സി.പി.ഒമാർ എന്നിവരാണുള്ളത്. ആദ്യഘട്ടത്തിന്റെ ഭാഗമായി വാൻഹായ് 503 ചരക്കുകപ്പലിന്റെ ഏജന്റിന്റെ മൊഴിയെടുത്തു. വാൻഹായ് കപ്പലിന്റെ ക്യാപ്ടനും ജീവനക്കാർക്കുമെതിരെ ഫോർട്ടുകൊച്ചി കോസ്റ്റൽ പൊലീസ് ചൊവ്വാഴ്ചയാണ് കേസെടുത്തത്. ഒഞ്ചിയം സ്വദേശിയും മത്സ്യത്തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) സംസ്ഥാന കമ്മിറ്റി അംഗവുമായ വി.പി. സുനീഷിന്റെ പരാതിയിലാണ് കേസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |