ബംഗളൂരു: ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ പുതിയ നിയമം പാസാക്കാനൊരുങ്ങി കർണാടക സർക്കാർ. ബംഗളൂരുവിൽ തിക്കിലും തിരക്കിലുംപെട്ട് 11 പേർ മരിക്കുകയും 60ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിന് പിന്നാലെയാണ് പുതിയ കരട് ബിൽ അവതരിപ്പിച്ചത്. രാഷ്ട്രീയ റാലികൾ,സമ്മേളനങ്ങൾ,സ്പോൺസേഡ് പരിപാടികൾ തുടങ്ങിയ നിയന്ത്രിക്കുകയാണ് നിയമം കൊണ്ട് ഉദ്ദേശിക്കുന്നത്. അതേസമയം,മതപരവും പരമ്പരാഗതവുമായ ഉത്സവങ്ങളെ ബില്ലിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കി. ആൾക്കൂട്ട നിയന്ത്രണ ബില്ല് 2025 എന്നാണ് ബില്ലിന്റെ പേര്. കരട് ബില്ല് ഇന്ന് നടന്ന മന്ത്രിസഭായോഗം ചർച്ചക്കെടുത്തു. അടുത്ത യോഗത്തിൽ ബില്ല് പാസാക്കും. വലിയ ഒത്തുചേരലുകൾ നിയന്ത്രിക്കുകയാണ് ലക്ഷ്യം. നിയമം ലംഘിക്കുന്നവർക്ക് മൂന്നുവർഷം വരെ തടവും 5,000 പിഴയും ഉൾപ്പെടെയുള്ള കർശന ശിക്ഷകൾ കരട് നിയമത്തിൽ ശിപാർശയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |