തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് സ്ഥാപനമായ ഫേവറിറ്റ് ഹോംസ് സിൽവർ ജൂബിലി വർഷത്തിലേക്ക് കടന്നു. 25ാം വർഷത്തിലേക്ക് കടക്കുമ്പോൾ മാറുന്ന വാസ്തുവിദ്യ രീതികളും ഉപഭോക്തൃ മുൻഗണനകളും ഉൾക്കൊള്ളുന്ന വികസന പ്രവർത്തനമാണ് ലക്ഷ്യമിടുന്നതെന്ന് പ്രമുഖ നടനും ഫേവറിറ്റ് ഹോംസ് ബ്രാൻഡ് അംബാസഡറുമായ ടൊവിനോ തോമസ് പറഞ്ഞു. മാനേജിംഗ് ഡയറക്ടർ ഇ. മാർട്ടിൻ തോമസ് കമ്പനിയുടെ ഭാവി കാഴ്ചപ്പാടുകൾ വിശദീകരിച്ചു. ഗുണമേന്മ, പ്രവർത്തനക്ഷമത, ഭാവിയെ മുൻനിർത്തിയുള്ള രൂപകൽപ്പന എന്നിവ സമന്വയിപ്പിച്ച് വീടുകൾ ഒരുക്കുമെന്നും ടോവിനോ തോമസ് പറഞ്ഞു.
" 2001-ൽ സ്ഥാപിതമായ ഫേവറിറ്റ് ഹോംസ് ക്രിസിൽ ഡി.എ2 റേറ്റിംഗ് നേടിയിട്ടുണ്ട്. ഗുണമേന്മയുള്ള നിർമ്മാണം, കൃത്യസമയത്തുള്ള ഭവന കൈമാറ്റം, സുതാര്യമായ ബിസിനസ് രീതികൾ എന്നിവയ്ക്ക് ഊന്നൽ നൽകിയാണ് ഫേവറിറ്റ് ഹോംസ് ഉപഭോക്താക്കളുടെ മനം കവർന്നത്.
പുതിയ പ്രോജക്‌ടുകൾ
ടെക്നോപാർക്ക്, കഴക്കൂട്ടം, ലുലു മാളിന്റെ സമീപപ്രദേശങ്ങൾ, വഴുതക്കാട്, എന്നിവിടങ്ങളിലായി നിലവിൽ 12 പദ്ധതികളാണ് പുരാേഗമിക്കുന്നത്. രണ്ട് പതിറ്റാണ്ടിനിടെ, നാൽപത് ലക്ഷം ചതുരശ്ര അടിയിലധികം റെസിഡൻഷ്യൽ സ്ഥലമാണ് ഫേവറിറ്റ് ഹോംസ് വികസിപ്പിച്ചത്. സിൽവർ ജൂബിലി വർഷമായ 225ൽ 614 പുതിയ ഭവനങ്ങളുടെ നിർമ്മാണം പൂർത്തിയാക്കി താക്കോൽ ഉപഭോക്താക്കൾക്ക് കൈമാറും.
വിശ്വസ്തമായ ബ്രാൻഡ്
തിരുവനന്തപുരത്തെ കോർപ്പറേറ്റ് ആസ്ഥാനവും ദുബായിൽ വിദേശ ഓഫീസുമുള്ള ഫേവറിറ്റ് റിയൽ എസ്റ്റേറ്റ് മേഖലയിൽ സുസ്ഥിരമായ വളർച്ചയ്ക്കും പുതുമകൾ അവതരിപ്പിക്കുന്നതിലും ഏറെ പ്രസിദ്ധമാണ്. വിശദ വിവരങ്ങൾക്ക് 98959 94000
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |