ആലപ്പുഴ: ഉന്നത വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന രജിസ്റ്റേഡ് എഡ്യൂക്കേഷൻ കൺസൾട്ടന്റുമാരുടെ സംഘടനയായ കൺസോർഷ്യം ഒഫ് ഹയർ എഡ്യൂക്കേഷൻ കൺസൾട്ടന്റ്സ് കേരളയുടെ (ചെക്ക്) വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും കൊച്ചിയിൽ നടന്നു. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ന്യൂതനകോഴ്സുകൾ അവതരിപ്പിച്ചു. മികവ് തെളിയിച്ച വിദ്യാഭ്യാസ കൺസൾട്ടന്റുമാരെ ആദരിച്ചു. ഭാരവാഹികളായി സുമോജ് മാത്യു (പ്രസിഡന്റ്), അനൂപ് ശ്രീരാജ് (സെക്രട്ടറി), പി.ബി.സുനിൽ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ : ഡോ. ജുഗു ലോറൻസ് , റിജു ജോൺ, ആഷിക് രാജ (വൈസ് പ്രസിഡന്റുമാർ), സിജോ കാനാച്ചേരി ,അൻസിയ അജിഷ് ,നിതിൻ നാരായണൻ (ജോയിന്റ് സെക്രട്ടറിമാർ), ഹാരിഷ് കെ ഹംസ (ജോയിന്റ് ട്രഷറർ). കോളെജ് അഡ്മിഷനുമായി ബന്ധപ്പെട്ടു നടക്കുന്ന കബളിപ്പിക്കലിനെതിരെ വിദ്യാർത്ഥികളും രക്ഷിതാക്കളും ജാഗ്രത പാലിക്കണമെന്നും കൺസൾട്ടിംഗ് ആവശ്യമുള്ള വിദ്യാർത്ഥികൾ രജിസ്റ്റേഡ് ഓഫീസും ലൈസൻസുമുള്ള വിദ്യാഭ്യാസ കൺസൾട്ടന്റുമാരുടെ സേവനം പ്രയോജനപ്പെടുത്തുവാൻ ശ്രദ്ധിക്കണമെന്നും ചെക്ക് ഭാരവാഹികൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |